Onam Bumper | 25 കോടിക്ക് ഒന്നല്ല, നാല് അവകാശികൾ; ഓണം ബമ്പർ തമിഴ്നാട് സ്വദേശികൾക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് ടിക്കറ്റെടുത്തത്
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്പറിന് നാല് അവകാശികൾ. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ നടരാജൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. പാണ്ഡ്യരാജിൻറെ കൈവശമാണ് ടിക്കറ്റുള്ളത്. TE 230662 നമ്പർ ടിക്കറ്റിനാണ് ഇക്കുറി ഓണം ബമ്പർ അടിച്ചത്.
വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍നിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്.
Also Read- ഓണം ബമ്പറിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവ് സുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ചു
റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നടത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം ആകെ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ അത് 75.7 ലക്ഷം കടന്നു. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. മൂന്നാമതായി തൃശ്ശൂരുമുണ്ട്.
advertisement
Also Read- 25 കോടി നേടിയ ഭാഗ്യവാൻ ടിക്കറ്റെടുത്തത് പാലക്കാട്ടു നിന്ന്; ടിക്കറ്റ് പോയത് കോഴിക്കോട് നിന്ന്
7 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് മാത്രം ഇത് വിറ്റത്. തിരുവനന്തപുരത്ത് ആറ് ലക്ഷത്തി മുപ്പതിനായിരത്തിലധികം ടിക്കറ്റുകളും തൃശൂരിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. TH 305041 , T L 894358, TC 708749, TA 781521, T D 166207, T B 3984 15, T B 127095, TC 320948, T B 515087, T J 410906, TC 946 O82, TE 421 674, TC 2876 27, T E 2200 42, TC 151 097, TG 381795, TH 314711, TG 496751, T J 223848 എന്നീ ടിക്കറ്റുകള്‍ക് 1 കോടി വീതം രണ്ടാം സമ്മാനമായി ലഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
September 21, 2023 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Onam Bumper | 25 കോടിക്ക് ഒന്നല്ല, നാല് അവകാശികൾ; ഓണം ബമ്പർ തമിഴ്നാട് സ്വദേശികൾക്ക്