ബാലഷ്ണാ കൊച്ചു കള്ളാ! പേര് തെറ്റി ഓഹരി കുതിച്ചത് 15 ശതമാനം ഉയരെ

Last Updated:

ചില നിക്ഷേപകർ, സമാനമായ പേരുള്ള, കോയമ്പത്തൂർ ആസ്ഥാനമായുള്ള വാഹന നിർമാണ ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയായ എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രോസ് എന്ന കമ്പനിയുടെ ഓഹരികൾ അബദ്ധത്തിൽ വാങ്ങുകയായിരുന്നു

ബിഎസ്ഇ
ബിഎസ്ഇ
പുതുതായി ലിസ്റ്റ് ചെയ്ത എൽജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഓഹരികൾ വാങ്ങാനുള്ള എടുത്തുചാട്ടം ചൊവ്വാഴ്ചത്തെ വിപണിയിലെ അരങ്ങേറ്റത്തിൽ നിക്ഷേപകർ‌ക്കിടയിൽ രസകരമായ ഒരു വ്യാപാര ആശയക്കുഴപ്പത്തിന് കാരണമായി. ചില നിക്ഷേപകർ, സമാനമായ പേരുള്ള, കോയമ്പത്തൂർ ആസ്ഥാനമായുള്ള വാഹന നിർമാണ ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയായ എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രോസ് എന്ന കമ്പനിയുടെ ഓഹരികൾ അബദ്ധത്തിൽ വാങ്ങുകയായിരുന്നു.
എൽജി ഇലക്ട്രോണിക്സിന്റെ ലിസ്റ്റിംഗ് ലാഭത്തിന്റെ ആദ്യ പങ്കു നേടാൻ നിക്ഷേപകർ തിരക്കിട്ടപ്പോൾ, അവരിൽ ചിലർക്ക് ടിക്കർ (ഓഹരി കോഡ്) മാറിപ്പോകുകയും, അത് അവരെ എൽജി ബാലകൃഷ്ണൻ ഓഹരികളിൽ എത്തിക്കുകയും ചെയ്തുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 1937-ൽ സ്ഥാപിതമായ ഈ കമ്പനി, ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഏകദേശം 4,372 കോടി രൂപ വിപണി മൂല്യമുള്ളതും താരതമ്യേന കുറഞ്ഞ വ്യാപാരം നടക്കുന്നതുമായ ഓഹരിയാണ്.
അപ്രതീക്ഷിതമായ മിന്നൽക്കുതിപ്പോടെ എൽജി ബാലകൃഷ്ണന്റെ ഓഹരിവില 1,390 രൂപയിൽ നിന്ന് റെക്കോർഡ് 1,600 രൂപയിലെത്തി. 15 ശതമാനമായിരുന്നു ഒരുഘട്ടത്തിൽ നേട്ടം. അബദ്ധം തിരിച്ചറിഞ്ഞ പലരും പിന്നീട് ഓഹരി വിറ്റൊഴിഞ്ഞു. അതോടെ ഓഹരിവില വ്യാപാരാന്ത്യത്തിലുള്ളത് 1.6 ശതമാനം താഴ്ന്ന് 1,367.60 രൂപയിൽ. ഇന്ന് 1.46 ശതമാനം താഴ്ന്ന് 1,350 രൂപ നിരക്കിലാണ് ഉച്ചയ്ക്കു മുൻപത്തെ സെഷനിൽ വ്യാപാരം നടക്കുന്നത്.
advertisement
ഇത്തരം അബദ്ധത്തിലുള്ള വ്യാപാരങ്ങൾ ഇന്ത്യൻ വിപണികളിൽ അസാധാരണമല്ല. ടാറ്റാ മോട്ടോഴ്സിനും അതിന്റെ ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്സ് (DVR) ഓഹരികൾക്കും സമാനമായ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് വാർത്തകൾ നിറഞ്ഞ ദിവസങ്ങളിൽ, റീട്ടെയിൽ നിക്ഷേപകർ ടാറ്റാ മോട്ടോഴ്സ് ഓഹരി വാങ്ങാൻ തിരക്കുകൂട്ടിയപ്പോൾ അബദ്ധത്തിൽ ഡിവിആർ ഓഹരികൾ വാങ്ങുകയായിരുന്നു.
ആഗോളതലത്തിൽ, ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്ന് കോവിഡ്-19 മഹാമാരിയുടെ ആദ്യ മാസങ്ങളിൽ സംഭവിച്ചതാണ്. അന്ന് നിക്ഷേപകർ പ്രവർത്തനരഹിതമായ ഒരു ചൈനീസ് മൊബൈൽ കമ്പനിയായ സൂം ടെക്നോളജീസിനെ പ്രശസ്ത വീഡിയോ കോൺഫറൻസിംഗ് കമ്പനിയായ സൂം വീഡിയോ കമ്മ്യൂണിക്കേഷൻസായി തെറ്റിദ്ധരിച്ചു. ഈ ആശയക്കുഴപ്പം തെറ്റായ ഓഹരിയുടെ വില ഏകദേശം 1,800 ശതമാനം ഉയരാൻ കാരണമായി, തുടർന്ന് യുഎസ് റെഗുലേറ്റർമാർ വ്യാപാരം താൽക്കാലികമായി നിർത്തിവക്കുകയും ചെയ്തിരുന്നു.
advertisement
Summary: The rush to buy the newly listed shares of LG Electronics India led to an amusing trading mix-up among investors on its market debut on Tuesday. Some investors mistakenly purchased shares of a similarly named company, LG Balakrishnan and Bros, a Coimbatore-based auto component manufacturing company.
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാലഷ്ണാ കൊച്ചു കള്ളാ! പേര് തെറ്റി ഓഹരി കുതിച്ചത് 15 ശതമാനം ഉയരെ
Next Article
advertisement
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും': ചാണ്ടി ഉമ്മന്‍
'ഉമ്മന്‍ചാണ്ടിയുടെ ഓർമദിനത്തില്‍ സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'
  • ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് അതൃപ്തി സൃഷ്ടിച്ചു.

  • ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

  • "തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും, പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിക്കണം," ചാണ്ടി ഉമ്മന്‍ പറഞ്ഞു.

View All
advertisement