NEFT, RTGS, IMPS: ഓൺലൈനായി പണം കൈമാറാനുള്ള ഏറ്റവും നല്ലമാർഗം എങ്ങനെ തെരഞ്ഞെടുക്കാം?

Last Updated:

ഓരോ ട്രാൻസ്ഫർ രീതിക്കും വ്യത്യസ്ത സവിശേഷതകളുണ്ട്. ഇടപാടിന്റെ മൂല്യം, കൈമാറ്റ വേഗത, മറ്റ് ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കി കൈമാറ്റ രീതി തീരുമാനിക്കണം.

ഡിസംബർ മുതൽ റിയല്‍ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) ഫണ്ട് കൈമാറ്റം 24X7 ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി കഴിഞ്ഞു. ഒക്ടോബർ 9ന് ആർബിഐയുടെ ധനനയം പ്രഖ്യാപിക്കവെയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കും തത്സമയം വേഗത്തിലും തടസ്സമില്ലാത്തതുമായ പേയ്‌മെന്റുകൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് നടപടി. നിലവിൽ, ഉപഭോക്തൃ ഇടപാടുകൾക്കുള്ള ആർ‌ടി‌ജി‌എസ് സേവനം പ്രവൃത്തി ദിവസത്തിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ മാത്രമാണ്.
ഇതുപോലെ, 2019ൽ 24x7x365 അടിസ്ഥാനത്തിൽ ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) സംവിധാനം റിസർവ് ബാങ്ക് ലഭ്യമാക്കിയിരുന്നു.
വർഷങ്ങൾ കഴിയുംതോറം ഓൺലൈൻ പണം കൈമാറ്റം എളുപ്പമാവുകയാണ്. നിങ്ങളുടെ പണം മറ്റുള്ളവർക്ക് കൈമാറാൻ ഏത് രീതിയാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്? NEFT, RTGS, തത്ക്ഷണ പേയ്‌മെന്റ് സേവനം (IMPS) എന്നിങ്ങനെ നിരവധി മോഡുകൾ ബാങ്കുകൾ നൽകുന്നുണ്ട്. ഓരോ ട്രാൻസ്ഫർ രീതിക്കും വ്യത്യസ്ത സവിശേഷതകളുണ്ട്. ഇടപാടിന്റെ മൂല്യം, കൈമാറ്റ വേഗത, മറ്റ് ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കി കൈമാറ്റ രീതി തീരുമാനിക്കണം.
advertisement
നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT):  NEFT ഉപയോഗിച്ച്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അതേ ബാങ്കിൽ അല്ലെങ്കിൽ മറ്റൊരു ബാങ്കിൽ അക്കൗണ്ടുള്ള വ്യക്തിക്ക് പണം കൈമാറാൻ കഴിയും. ഓരോ അര മണിക്കൂറിലും ബാച്ചുകളായാണ് കൈമാറ്റം നടക്കുന്നത്. അവ തത്സമയം കൈമാറ്റം ചെയ്യപ്പെടുന്നതല്ല. ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം ഒരു രൂപയും പരമാവധി കൈമാറ്റ പരിധി ഓരോ ബാങ്കിലും വ്യത്യസ്തവുമാണ്. ഉദാഹരണത്തിന്, പരമാവധി ട്രാൻസ്ഫർ പരിധി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ പ്രതിദിനം 20 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിൽ 10 ലക്ഷം രൂപയുമാണ്.
advertisement
ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് സൗകര്യം വഴി നടത്തിയ നെഫ്റ്റ് കൈമാറ്റങ്ങൾക്ക് നിരക്ക് ഈടാക്കില്ല. ഒരു നെഫ്റ്റ് ട്രാൻസ്ഫർ ചെയ്യാൻ നിങ്ങൾ ബ്രാഞ്ചിലേക്ക് പോയാൽ ചാർജ് ഈടാക്കും. ഉദാഹരണത്തിന്, ഇടപാട് മൂല്യം അനുസരിച്ച് ഐസിഐസിഐ ബാങ്ക് 2.25 മുതൽ 24.75 രൂപവരെയും +ജിഎസ്ടിയും ഈടാക്കുന്നു.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ‌ടി‌ജി‌എസ്): ആർ‌ടി‌ജി‌എസ് പ്രക്രിയയിൽ‌, പണം തൽ‌സമയത്ത്, അതായത് ഉടനടി ഗുണഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. ഉടനടി ക്ലിയറിംഗ് ആവശ്യമുള്ള വലിയ തുകയ്ക്കുള്ള ഇടപാടുകൾക്കാണ് ആർ‌ടി‌ജി‌എസ് സംവിധാനം ഉപയോഗിക്കുന്നത്. കോർപറേറ്റുകളും സ്ഥാപനങ്ങളും തത്സമയം ഫണ്ട് കൈമാറുന്നതിനായി ഈ സംവിധാനം ഉപയോഗിക്കുന്നു. ആർ‌ടി‌ജി‌എസ് വഴി കൈമാറാൻ‌ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക രണ്ട് ലക്ഷം രൂപയാണ്, പരമാവധി ട്രാൻസ്ഫർ‌ പരിധി ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു, ആർ‌ബി‌ഐ ഉയർന്ന പരിധി നിശ്ചയിച്ചിട്ടുമില്ല. ഉദാഹരണത്തിന്, പരമാവധി ട്രാൻസ്ഫർ പരിധി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ പ്രതിദിനം 20 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിന് 10 ലക്ഷം രൂപയുമാണ്.
advertisement
ഓൺലൈൻ വഴിയുള്ള (ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്ലിക്കേഷനുകൾ) ആർ‌ടി‌ജി‌എസ് ഇടപാടുകൾ നിരക്കുകളൊന്നുമില്ല, എന്നാൽ ചില ബാങ്കുകൾ ബാങ്ക് ശാഖകളിലൂടെ ഇടപാട് നടത്തുന്നതിന് ഫീസ് ഈടാക്കുന്നു. ഉദാഹരണത്തിന്, ഇടപാട് തുകയെ ആശ്രയിച്ച് ഐസിഐസിഐ ബാങ്ക് 20 മുതൽ 45 രൂപ വരെയും ജിഎസ്ടിയും ഈടാക്കുന്നു.
തത്ക്ഷണ പേയ്‌മെന്റ് സേവനം (ഐ‌എം‌പി‌എസ്): മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, എസ്എംഎസ് വഴിയും എടിഎമ്മുകൾ വഴിയും തത്സമയ ഫണ്ട് കൈമാറ്റം സൗകര്യം IMPS നൽകുന്നു. ഐഎംപിഎസ് സിസ്റ്റം-ൽ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ബാങ്കുകൾ തമ്മിൽ ഫണ്ട് കൈമാറ്റത്തിന് സൗകര്യമൊരുക്കുന്നു. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഗുണഭോക്തൃ അക്കൗണ്ടിലേക്കുള്ള കൈമാറ്റം തൽക്ഷണമാണ്. ഇടപാട് പൂർത്തിയാക്കാൻ നിങ്ങൾക്ക് ഗുണഭോക്തൃ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും ആവശ്യമാണ്. വർഷം മുഴുവനും 24 മണിക്കൂറും നിങ്ങൾക്ക് IMPS സേവനം ഉപയോഗിച്ച് തുക കൈമാറാൻ കഴിയും. ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 1 രൂപയും കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപയുമാണ്. ഉപഭോക്താക്കളുടെ ചെറിയ തുകയ്ക്കുള്ള ഇടപാടുകൾക്കായാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്.
advertisement
ബാങ്കിനെ ആശ്രയിച്ച്, ഇടപാട് നിരക്കുകൾ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ഐ‌എം‌പി‌എസ് രീതി ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നതിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നിരക്കുകളൊന്നും ഈടാക്കുന്നില്ല. എന്നാല്‍ എച്ച്ഡി‌എഫ്‌സി ബാങ്ക് ഇടപാട് തുകയെ ആശ്രയിച്ച് 3.5 മുതൽ 15 രൂപ വരെയും ജിഎസ്ടിയും ഈടാക്കുന്നുണ്ട്.
NEFT 24X7 ലഭ്യമാകുമ്പോൾ എന്തുകൊണ്ട് IMPS ഉപയോഗിക്കണം?
നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഐ‌എം‌പി‌എസ് വഴി പണം അയക്കുമ്പോൾ തത്സമയ അടിസ്ഥാനത്തിൽ ഫണ്ട് കൈമാറ്റം സംഭവിക്കുന്നു. രണ്ട് ലക്ഷം രൂപ വരെയുള്ള ചെറിയ മൂല്യമുള്ള ഓൺലൈൻ ഇടപാടുകൾക്ക് ഇത് അനുയോജ്യമാണ്.
advertisement
നെഫ്റ്റിലാണെങ്കിൽ ഓരോ അരമണിക്കൂറിലും ബാച്ചുകളായാണ് ഫണ്ട് കൈമാറ്റം നടക്കുന്നത്. ഇത് തത്സമയം അല്ല. ഗുണഭോക്താവിന് തൽക്ഷണം തുക ആവശ്യമില്ലെങ്കിൽ, ഫണ്ട് കൈമാറാൻ നിങ്ങൾക്ക് ഈ രീതി ഉപയോഗിക്കാം. കൂടാതെ, ഇടപാട് പരിധി ബാങ്കുകൾ കൂട്ടി നിശ്ചയിച്ചിരിക്കുന്നതിനാൽ ഉയർന്ന മൂല്യമുള്ള തുക കൈമാറാൻ നിങ്ങൾക്ക് ഈ രീതി ഉപയോഗിക്കാം, ഇത് 10 മുതൽ 20 ലക്ഷം രൂപ വരെയാണ്.
RTGS അല്ലെങ്കിൽ NEFT സേവനം ഉപയോഗിക്കുമ്പോൾ എന്തൊക്കെ വിവരങ്ങളാണ് അറിഞ്ഞിരിക്കേണ്ടത്?
അവശ്യമായ വിശദാംശങ്ങൾ ഇവയാണ്: കൈമാറ്റം ചെയ്യേണ്ട തുക, ഗുണഭോക്താവിന്റെ ഉപഭോക്താവിന്റെ അക്കൗണ്ട് നമ്പർ, ഗുണഭോക്തൃ ബാങ്കിന്റെയും ശാഖയുടെയും പേര്, ഗുണഭോക്താവിന്റെ പേര്, ഗുണഭോക്തൃ ബാങ്ക് ശാഖയുടെ IFSC കോഡ്.
advertisement
NEFT / RTGS / IMPS വഴി കൈമാറ്റം ചെയ്യുമ്പോൾ എന്റെ ബാങ്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെട്ടു, പക്ഷേ ഗുണഭോക്തൃ അക്കൗണ്ടിൽ ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ല, എനിക്ക് പണം തിരികെ ലഭിക്കുമോ?
അതെ. ഒരു കാരണവശാലും ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു മണിക്കൂറിനുള്ളിൽ പണം തിരികെ നിങ്ങളുടെ ബാങ്കിലേക്ക് വരും. ബാങ്കിന് തുക ലഭിച്ചുകഴിഞ്ഞാൽ, അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് ബാങ്ക് ക്രെഡിറ്റ് ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Money/
NEFT, RTGS, IMPS: ഓൺലൈനായി പണം കൈമാറാനുള്ള ഏറ്റവും നല്ലമാർഗം എങ്ങനെ തെരഞ്ഞെടുക്കാം?
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement