താത്കാലിക വെടിനിർത്തലിൽ വിപണിയിൽ വൻ മാറ്റം; സ്വർണവില ഉയർന്നു, ക്രൂഡ് ഓയിൽ ഇടിഞ്ഞു
- Published by:Sneha Reghu
- news18-malayalam
Last Updated:
സംസ്ഥാനത്ത് രാവിലെയും ഉച്ചയ്ക്കുമായി 7500 രൂപയാണ് സ്വർണത്തിന് ഇന്ന് താഴ്ന്നത്
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉടൻ അവസാനിച്ചേക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണിയിൽ വൻ മാറ്റങ്ങൾ. ഇറാനെതിരായ സൈനിക നീക്കം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിവെക്കുമെന്നും ചർച്ചകൾ തുടരുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് വിപണിയെ സ്വാധീനിച്ചത്. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ബാരലിന് 10 ശതമാനത്തിലേറെ കുറഞ്ഞ് 101 ഡോളർ എന്ന നിലയിലേക്കാണ് ക്രൂഡ് ഓയിൽ വില താഴ്ന്നത്.
സ്വർണ്ണ വിപണിയിലും ട്രംപിന്റെ പ്രഖ്യാപനം വലിയ പ്രതിഫലനമുണ്ടാക്കി. ട്രോയ് ഔൺസിന് 4150 ഡോളറിൽ താഴേക്ക് പോയ സ്വർണ്ണവില ഒറ്റയടിക്ക് 4400 ഡോളറിന് മുകളിലേക്ക് ഉയർന്നു. വലിയ തകർച്ച നേരിട്ട വെള്ളിവിലയും തിരിച്ചു കയറുകയാണ്; നിലവിൽ 67.85 ഡോളറിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ ഈ മാറ്റങ്ങൾ കേരളത്തിലെ സ്വർണ്ണവിലയിലും പ്രതിഫലിച്ചു. സംസ്ഥാനത്ത് രാവിലെയും ഉച്ചയ്ക്കുമായി 7500 രൂപ താഴ്ന്ന സ്വര്‍ണവില വൈകീട്ട് 1600 രൂപ ഉയര്‍ന്നു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 101080 രൂപയും ഗ്രാമിന് 12635 രൂപയുമാണ് വൈകീട്ട് രേഖപ്പെടുത്തിയ വില. 22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണ് ഇത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വിവരമുള്ളത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 23, 2026 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
താത്കാലിക വെടിനിർത്തലിൽ വിപണിയിൽ വൻ മാറ്റം; സ്വർണവില ഉയർന്നു, ക്രൂഡ് ഓയിൽ ഇടിഞ്ഞു









