PM Kisan | കിസാൻ സമ്മാൻ നിധി 11-ാം ഗഡു; സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം? ആനുകൂല്യം ലഭിക്കാത്തവർ ചെയ്യേണ്ടതെന്ത്?
- Published by:Arun krishna
- news18-malayalam
Last Updated:
11-ാം ഗഡു മെയ് 31 ന് വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു
രാജ്യത്തെ കർഷകർക്കായുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (Pradhan Mantri Kisan Samman Nidhi), 11-ാം ഗഡു മെയ് 31 ന് വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം പൂർത്തിയായ അവസരത്തിൽ, ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ നടന്ന മെഗാ റാലിയിൽ വെച്ചാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു പ്രകാശനം ചെയ്തത്. 10 കോടിയിലധികം കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 21,000 കോടി രൂപയാണ് 11-ാം ഗഡുവിൽ അനുവദിച്ചത്.
കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾക്ക് എങ്ങനെ സ്റ്റാറ്റസ് പരിശോധിക്കാം (How to Check PM Kisan Beneficiary Status)?
കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾക്ക് ബെനിഫിഷ്യറി ക്രെഡിറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ, പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pmkisan.gov.in സന്ദർശിക്കാവുന്നതാണ്. തുടർന്ന് farmers corner എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അവിടെ, നിങ്ങളുടെ വിശദാംശങ്ങൾ നൽകുകയും Get data എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലാത്തവർ എന്തു ചെയ്യണം?
പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കീഴിലുള്ള നാല് മാസത്തെ ഗ്രാന്റ് അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടാകില്ല. ഇത്തരക്കാർ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
advertisement
നിങ്ങൾ ഇകെവൈസി (eKYC) വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഈ ഘട്ടം മെയ് 31-ന് മുമ്പ് നടത്തേണ്ടതായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇകെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു നിങ്ങൾക്ക് ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്.
എന്നാൽ, നിങ്ങൾ ഇതിനകം ഇകെവൈസി പ്രോസസ്സ് ചെയ്തിട്ടുണ്ടെങ്കിലും പണം ലഭിച്ചില്ലെങ്കിൽ പിഎം കിസാൻ ഹെൽപ്പ് ഡെസ്‌കിൽ (PM Kisan Helpdesk) പരാതി രജിസ്റ്റർ ചെയ്യാം. പ്രവൃത്തി ദിവസങ്ങളിൽ, അതായത് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുന്നതിനായി pmkisan-ict@gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, 011-24300606 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച് നിങ്ങളുടെ പെയ്മെന്റ് സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യാനും കഴിയും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ കർഷക ക്ഷേമ വിഭാഗവും നിങ്ങളുടെ സഹായത്തിനുണ്ടാകും.
advertisement
പിഎം കിസാന്‍ സ്‌കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. നാല് മാസം കൂടുമ്പോൾ
2000 രൂപ വീതം മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്. സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷക കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി 2018 ഡിസംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2022 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
PM Kisan | കിസാൻ സമ്മാൻ നിധി 11-ാം ഗഡു; സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം? ആനുകൂല്യം ലഭിക്കാത്തവർ ചെയ്യേണ്ടതെന്ത്?