Petrol Diesel Price| ഇന്നും ഇന്ധന വില കൂടി; തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപ

Last Updated:

37 ദിവസത്തിനിടെ 22ാം തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർധിപ്പിച്ചു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി/ തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 രൂപയുമാണ്. 37 ദിവസത്തിനിടെ 22ാം തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർധിപ്പിച്ചു.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.56 രൂപയും ഡീസലിന് 86.47 രൂപയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനിടെ ഡൽഹിയിൽ മാത്രം പെട്രോളിന് ലിറ്ററിന് 5.01 രൂപയാണ് കൂടിയത്. ഡീസലിന് 5.56 രൂപയും. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണ കമ്പനികൾ എല്ലാ ദിവസവും രാവിലെ ആറു മണിക്കാണ് ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര എണ്ണ വിലയും രൂപ- ഡോളർ വിനിമയ നിരക്കും നികുതികളും കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്.
advertisement
മെട്രോ നഗരങ്ങളിൽ ഏറ്റവും അധികം വില മുംബൈയിലാണ്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 101.76 രൂപയാണ്. ഡീസലിന് 93.85 രൂപയും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും അധികം വില നിലനിൽക്കുന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലാണ്. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 106.64 രൂപയും ഡീസലിന് 99.50 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില : ചെന്നൈ- 96.94 /91.15 , കൊല്‍ക്കത്ത- 95.52/89.32, പൂനെ- 101.37/ 92.03, ബെംഗളൂരു- 98.75/ 91.67, ഹൈദരാബാദ്- 99.31/ 94.26, നോയിഡ- 92.91/ 86.95, മൊഹാലി- 97.70/ 89.39, ചണ്ഡിഗഡ്- 91.91/ 86.12, ഗുരുഗ്രാമം- 93.36/ 87.06
advertisement
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)
അലപ്പുഴ - 96.13/ 91.57
എറണാകുളം- 95.72 / 91.18
വയനാട്- 96.83 / 92.20
കാസർഗോഡ് - 96.82/ 92.24
കണ്ണൂർ- 95.98/ 91.45
കൊല്ലം - 96.98/ 92.36
കോട്ടയം- 96.16/ 91.60
കോഴിക്കോട്- 96.03 / 91.50
മലപ്പുറം- 96.46 / 91.90
പാലക്കാട്- 96.86/ 92.25
പത്തനംതിട്ട- 96.68/ 92.08
തൃശ്ശൂർ- 96.28/ 91.71
advertisement
തിരുവനന്തപുരം- 97.60/ 92.95
രാജ്യാന്തര വിപണിയിലും എണ്ണ വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 70 ഡോളർ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 72.58 ഡോളറാണ്.
English Summary: Prices of Petrol and Diesel have been hiked once again today, taking fuel rates to record highs in metro cities. Petrol in Delhi today costs Rs 95.56 per litre, up 25 paise since yesterday. Diesel in the capital city costs Rs 86.47 litre today, an increase of 27 paise. Since May 4, rates have been hiked 22 times. During this period, the price of petrol in Delhi has increased by Rs 5.01, while diesel price has surged Rs 5.56 per litre.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| ഇന്നും ഇന്ധന വില കൂടി; തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപ
Next Article
advertisement
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
  • നിലമ്പൂർ പാട്ടുത്സവിൽ വാരിയംകുന്നനെ മലബാർ സുൽത്താനായി അവതരിപ്പിച്ച ഗാനത്തിനെതിരെ പ്രതിഷേധം.

  • 1921 മലബാർ കലാപം അനുഭവിച്ചിടമായ നിലമ്പൂരിൽ വാരിയംകുന്നനെ പ്രകീർത്തിച്ച ഷോ ബിജെപിയെ ചൊടിപ്പിച്ചു.

  • വാഴ്ത്തുപാട്ടുകൾ ജമാഅത്തെ ഇസ്ലാമിയ, മുസ്ലിം ലീഗ് അജണ്ടയെന്ന് ബിജെപി നേതാവ് ആരോപിച്ചു.

View All
advertisement