Petrol Diesel Price | തുടർച്ചയായ പതിനൊന്നാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

Last Updated:

പതിനൊന്നു ദിവസത്തിനു മുമ്പ് ഇന്ധനവില കുറഞ്ഞ ദിവസത്തിന് മുമ്പുള്ള നാലു ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ന്യൂഡൽഹി/ തിരുവനന്തപുരം: തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോൾ, ഡീസല്‍ വിലയിൽ മാറ്റമില്ല. രാജ്യത്ത് മാർച്ച് മുപ്പതിനായിരുന്നു ഇന്ധനവില അവസാനമായി കുറച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. അവസാനമായി ഇന്ധനവില കുറഞ്ഞ ദിവസം പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും ആയിരുന്നു കുറഞ്ഞത്.
പതിനൊന്നു ദിവസത്തിനു മുമ്പ് ഇന്ധനവില കുറഞ്ഞ ദിവസത്തിന് മുമ്പുള്ള നാലു ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഡൽഹിയിൽ പെട്രോളിന് 90.56 രൂപയാണ്. ഡീസലിന് 80.87 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ്. ഇന്ത്യൻ ഓയിൽ കോർപറഷൻ വെബ്സൈറ്റിലെ കണക്ക് പ്രകാരമാണ് ഇത്.
ഇന്ധനവിലയിൽ ചെറിയ മാറ്റങ്ങൾ സംസ്ഥാനങ്ങൾ മാറുന്നതിന് അനുസരിച്ച് ഉണ്ടാകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളും ചരക്ക് കൂലിയും അനുസരിച്ചാണ് ഈ മാറ്റം. പെട്രോളിന്റെ ചില്ലറ വിൽപന വിലയിൽ 60 ശതമാനവും ഡീസലിന്റെ വിലയിൽ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. കേന്ദ്ര നികുതിയായി പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് ഈടാക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്ത് ഓരോ ദിവസവും ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.
advertisement
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
advertisement
നോയിഡ- 88.91/ 81.33
കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)
ആലപ്പുഴ- 90.52/ 85.48
എറണാകുളം- 90.81/ 85.37
ഇടുക്കി- 91.93/ 86.38
കണ്ണൂർ- 90.99/ 86.10
കാസർകോട്-91.56/ 86.10
കൊല്ലം-92.11/ 86.59
കോട്ടയം-91.04/ 85.58
കോഴിക്കോട്- 91.09 /85.66
മലപ്പുറം- 91.23 / 85.79
പാലക്കാട്- 91.76/ 86.27
പത്തനംതിട്ട- 91.69/ 86.20
തൃശൂർ- 91.33/ 85.86
തിരുവനന്തപുരം- 92.19/ 86.67
വയനാട്- 92.09/ 86.53
വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ അന്താരാഷ്ട്ര വിപണികളിൽ എണ്ണവില നേരിയ തോതിൽ ഉയർന്നിരുന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. കൊറോണ വൈറസ് ബാധക്ക് ശേഷം വർധിച്ചുവരുന്ന ഇന്ധന ആവശ്യവുമാണ് വില ഉയരാൻ കാരണം. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ ബാരലിന് 7 സെന്റ്, അഥവാ 0.1 ശതമാനം ഉയർന്ന് ബാരലിന് 63.27 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 17 സെന്റ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 59.77 ഡോളറായി.
advertisement
English Summary: fuel prices across the country unchanged for last eleven consecutive days. The fuel prices were last lowered on March 30 following a reduction in the international crude prices. Before March 30, the fuel prices were not changed for four consecutive days.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price | തുടർച്ചയായ പതിനൊന്നാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement