12 വർഷം മുമ്പ് കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ചായക്കട സ്റ്റാട്ടപ്പ് തുടങ്ങി; ഇപ്പോൾ ആസ്തി 2051 കോടി രൂപ!

Last Updated:

ജോലി രാജിവെച്ച് ചായോസ് എന്ന പേരിൽ ഒരു ചായക്കട സ്റ്റാർട്ടപ്പ് തുടങ്ങി. 2012ൽ തുടങ്ങിയ ചായോസിന് ഇന്ന് 200 ശാഖകളുണ്ട്

നിതിൻ സലൂജ
നിതിൻ സലൂജ
ഐഐടി ബിരുദം പൂർത്തിയാക്കി വമ്പൻ ശമ്പളത്തിൽ കോർപറേറ്റ് ജോലി ലഭിച്ചയാൾ അത് ഉപേക്ഷിച്ച് തുടങ്ങിയ സംരഭമാണ് ഇപ്പോൾ വൈറലാകുന്നത്. ഡൽഹി സ്വദേശിയായ നിതിൻ സലൂജയാണ് ഇവിടുത്തെ കഥാനായകൻ. ഐഐടി ബോംബെയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ നിതിൻ അഞ്ച് വർഷത്തോളം അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്തു. അതിനുശേഷം ജോലി രാജിവെച്ച് ചായോസ് എന്ന പേരിൽ ഒരു ചായക്കട സ്റ്റാർട്ടപ്പ് തുടങ്ങി. 2012ൽ തുടങ്ങിയ ചായോസിന് ഇന്ന് 200 ശാഖകളുണ്ട്. അതിന്‍റെ ആസ്തിയാകട്ടെ 2051 കോടി രൂപയാണ്.
ഡൽഹിയിൽ ജനിച്ച് വളർന്ന നിതിൻ ഐഐടി ബോംബെയിൽനിന്നാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചത്. പഠനശേഷൺ അഞ്ച് വർഷത്തിലേറെയായി യുഎസ്എയിലെ ഓപ്പറ സൊല്യൂഷൻസിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായി ജോലി ചെയ്തു. നല്ല ജോലിയും ശമ്പളവം ഉണ്ടായിട്ടും ഒരു സംരംഭകനാകുക എന്ന സ്വപ്നം നിതിൻ മനസിൽ സൂക്ഷിച്ചു. ചായയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും റോബോട്ടിക്‌സ് അധിഷ്‌ഠിത വിദ്യാഭ്യാസ കമ്പനിയായ തിങ്ക് ലാബ്‌സിന്റെ സഹസ്ഥാപകൻ എന്ന നിലയിലുള്ള മുൻ പരിചയവും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ സഹായകരമായി.
വൻ ജോലി ഒഴിവാക്കി സംരഭം തുടങ്ങുന്നതിനെ അച്ഛൻ എതിർത്തു. എന്നാൽ എതിർപ്പിനെ മറികടന്ന്, കോളേജ് സഹപാഠിയായ രാഘവ് വർമ്മയ്‌ക്കൊപ്പം സംരംഭം ആരംഭിക്കുകയായിരുന്നു. 2012 നവംബറിൽ അവർ ഗുരുഗ്രാമിൽ ആദ്യത്തെ ചായോസ് കഫേ തുറന്നു. ഒരു ചെറിയ സംരംഭമായി ആരംഭിച്ച ഈ കഫെ ഇപ്പോൾ 200 ശാഖകളായി വളർന്നു പന്തലിച്ചു.
advertisement
ചായ പ്രേമികൾക്ക് 12,000-ലധികം വ്യത്യസ്ത വഴികളിൽ രുചികൾ പരീക്ഷിക്കാനും ചായ ഇഷ്ടാനുസൃതമാക്കാനും അവരെ അനുവദിക്കുക എന്നതായിരുന്നു ചായോസിന്റെ പിന്നിലെ കാഴ്ചപ്പാട്. ചായ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ എന്ന ടാഗ്‌ലൈൻ സ്വീകരിച്ചുകൊണ്ട് ചായോസ് പരമ്പരാഗത ചായ് അനുഭവത്തെ പുനർനിർവചിച്ചു. ചരിത്രത്തെ പുതുമയുമായി സംയോജിപ്പിക്കുക എന്നതായിരുന്നു നിതിന്റെ ദൗത്യം. ഇത് 100 ശതമാനവും വിജയകരമായി മാറി.
തുടക്കത്തിൽ വെല്ലുവിളികൾ ഉണ്ടായെങ്കിലും, നിതിന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവും ചായോസിനെ അതിജീവിക്കാൻ മാത്രമല്ല, മത്സര വിപണിയിൽ മികവ് പുലർത്താനും പ്രേരിപ്പിച്ചു. നിതിൻ, രാഘവ് എന്നിവർ ചേർന്ന് ക്യൂറേറ്റ് ചെയ്ത മെനു, തേപ്ല ടാക്കോസ്, പാലക് പട്ട ക്രിസ്‌പീസ് തുടങ്ങിയ നൂതനമായ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ചായയ്ക്ക് അതീതമായി മുന്നേറി. അഭിവൃദ്ധി പ്രാപിക്കുന്ന ആസ്തിയും വർദ്ധിച്ചുവരുന്ന കഫേകളും ഉള്ളതിനാൽ, ബിസിനസ് ലാൻഡ്‌സ്‌കേപ്പിലെ സംരംഭകത്വ വിജയത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി ചായോസ് തുടരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
12 വർഷം മുമ്പ് കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ചായക്കട സ്റ്റാട്ടപ്പ് തുടങ്ങി; ഇപ്പോൾ ആസ്തി 2051 കോടി രൂപ!
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  • 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി, വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനം നടത്തും.

  • ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലുണ്ടാകും

View All
advertisement