RBI committee on ATM Fees| എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം
- Published by:Rajesh V
- news18-malayalam
Last Updated:
ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുംബൈ: എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകൾ സൗജന്യമായിരിക്കുംബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് വി.ജി. കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
2008ലും 2012ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്കുശേഷം നിരക്ക് ഈടാക്കിവരുന്നുണ്ട്. എന്നാൽ എടിഎമ്മുകള്‍ പരിപാലിക്കുന്നതിന് ചെലവേറിയതാണ് ഇത്തരമൊരു നിര്‍ദേശത്തിനുപിന്നിലെന്നാണ് വിവരം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 19, 2020 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
RBI committee on ATM Fees| എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം


