ബാങ്കിനെതിരെ പരാതിയുണ്ടോ? നൽകേണ്ടത് എങ്ങനെയെന്ന് റിസർവ് ബാങ്ക് പറയും

Last Updated:

ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കായുള്ള ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ പദ്ധതികള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 29-ന് കേന്ദ്രസര്‍ക്കാര്‍ സംയോജിപ്പിച്ചിരുന്നു

ബാങ്കുകളോ അല്ലെങ്കില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളോ നല്‍കുന്ന സേവനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് പരാതിയുണ്ടോ? എങ്കില്‍ അവയ്‌ക്കെതിരേ പരാതി നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്. നിയന്ത്രിത സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ബിഐയുടെ ഇന്റേണല്‍ ഓംബുഡ്‌സ്മാനും ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ പദ്ധതിയും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ സഹായകരമാകുന്ന കാര്യങ്ങളാണ്. 2021-ല്‍ മൂന്ന് ആര്‍ബിഐ ഓംബുഡ്‌സ്മാന്‍ പദ്ധതികള്‍ ഏകീകരിച്ചുകൊണ്ട് ഒരു ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ഏകീകൃതവും ലളിതവുമായ രീതിയിലൂടെ സഹായം എത്തിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്.
സമാനമായ രീതിയില്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കായുള്ള ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ പദ്ധതികള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 29-ന് കേന്ദ്രസര്‍ക്കാര്‍ സംയോജിപ്പിച്ചിരുന്നു. ഓരോ നിയന്ത്രിത സ്ഥാപനവും ഒരു ഇന്റേണല്‍ ഓംബുഡ്‌സ്മാനെ (ഐഒ-IO) നിയമിക്കുകയും ഉപഭോക്താവ് ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കുന്നതിന് മുമ്പായി പരാതി നല്‍കാനുള്ള ആദ്യ വേദിയായി ഇത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
advertisement
2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തില്‍ പരം പരാതികള്‍ ആര്‍ബിഐ ഓംബുഡ്‌സ്മാന് ലഭ്യമായതായി ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പരാതികളില്‍ 88 ശതമാനവും ബാങ്കുകള്‍ക്കെതിരേയും ശേഷിക്കുന്ന 11 ശതമാനം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയുമായിരുന്നു.
പരാതി നല്‍കേണ്ടത് എങ്ങനെ?
ഉപഭോക്താവിന് ബാങ്ക് നല്‍കുന്ന സേവനത്തിനെതിരേ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ആദ്യം ബാങ്കില്‍ അറിയിക്കണം. ആ പരാതി ഭാഗികമായോ പൂര്‍ണമായോ ബാങ്ക് തള്ളുകയാണെങ്കില്‍ ഇത് സ്വയമേ ഓംബുഡ്‌സ്മാന്റെ പക്കല്‍ എത്തും. പരാതി ലഭിച്ച് 20 ദിവസത്തിനുള്ളില്‍ ഇത് ചെയ്തിരിക്കണം. പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബാങ്ക് പരാതിക്കാരനെ അറിയിച്ചിരിക്കണം. ബാങ്കിന്റെ തീരുമാനത്തെ ഓംബുഡ്‌സ്മാന്‍ അംഗീകരിക്കുകയാണെങ്കില്‍ അതിന്റെ കാരണം ഉപഭോക്താവിനെ അറിയിച്ചിരിക്കണം. അതേസമയം, ബാങ്കിന്റെ തീരുമാനം ഓംബുഡ്‌സ്മാന്‍ നിരാകരിക്കുകയാണെങ്കില്‍ ഉപഭോക്താവിന് നേരിട്ട് ഓംബുഡ്‌സ്മാനെ സമീപിക്കാന്‍ കഴിയില്ല. അംഗീകാരത്തിന് വിധേയമായി ബാങ്കിന് അതിനോട് വിയോജിക്കാം. എന്നാല്‍, ഇക്കാര്യവും ഉപഭോക്താവിനെ അറിയിച്ചിരിക്കണം. തീരുമാനത്തില്‍ ഉപഭോക്താവ് തൃപ്തനല്ലെങ്കില്‍ ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്.
advertisement
അതേസമയം, ചില പരാതികള്‍ ഇന്റേണല്‍ ഓംബുഡ്‌സ്മാന്റെ പരിധിക്ക് പുറത്താണ് ഉള്ളത്. കൂടുതല്‍ പരാതികള്‍ ഉണ്ടെങ്കില്‍ നിയന്ത്രിത സ്ഥാപനത്തിന് ഒന്നിലധികം ഇന്റേണല്‍ ഓംബുഡ്‌സ്മാന്മാരെയോ ഡെപ്യൂട്ടി ഇന്റേണല്‍ ഓംബുഡ്‌സ്മാനെയോ നിയമിക്കാവുന്നതാണ്. ഇവരുടെ നിയമനത്തിനുള്ള ചട്ടങ്ങള്‍ ആര്‍ബിഐ തയ്യാറാക്കിയിട്ടുണ്ട്.
ഐഒയുടെ തീരുമാനത്തില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍, നിങ്ങള്‍ക്ക് ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാം (ഇതിനായി നിയോഗിച്ചിട്ടുള്ള മുതിര്‍ന്ന ആര്‍ബിഐ ഉദ്യോഗസ്ഥന്‍). നിയന്ത്രിത സ്ഥാപനത്തില്‍ ഇതിനോടകം പരാതി എഴുതി നല്‍കിയിട്ടും 30 ദിവസത്തിനുള്ളില്‍ അതിന് മറുപടി ലഭിച്ചിട്ടില്ലെങ്കിലോ പരാതി ഭാഗികമായോ പൂര്‍ണമായോ തള്ളുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഉപഭോക്താവിന് ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ആര്‍ബിഐ ഓംബുഡ്സ്മാന് ഓണ്‍ലൈനായി പരാതി ഫയല്‍ ചെയ്യാന്‍ https://cms.rbi.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ, നിങ്ങളുടെ പരാതി crpc@rbi.org.in എന്ന ഇ-മെയില്‍ വഴിയോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാലാം നില, സെക്ടര്‍ 17, ചണ്ഡീഗഡ് - 160017 എന്ന വിലാസത്തിലുള്ള പ്രോസസ്സിംഗ് സെന്ററിലേക്ക് തപാല്‍ വഴിയും അയയ്ക്കാം. പരാതി നല്‍കുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. 20 ലക്ഷം രൂപയോ അതില്‍ താഴെയോ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികള്‍ മാത്രമേ ആർബിഐ ഓംബുഡ്‌സ്മാന്‍ പരിഗണിക്കുകയുള്ളൂ. മാനസിക വിഷമം, മാനസിക പീഡനം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ഓംബുഡ്‌സ്മാന് അധികാരമുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്കിനെതിരെ പരാതിയുണ്ടോ? നൽകേണ്ടത് എങ്ങനെയെന്ന് റിസർവ് ബാങ്ക് പറയും
Next Article
advertisement
റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാനമായി 3000 രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ
റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ സമ്മാനമായി 3000 രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ
  • തമിഴ്‌നാട് സർക്കാർ റേഷൻ കാർഡ് ഉടമകൾക്കും ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പ് വാസികൾക്കും 3000 രൂപ പ്രഖ്യാപിച്ചു.

  • പൊങ്കൽ കിറ്റിൽ 1 കിലോ അരി, 1 കിലോ പഞ്ചസാര, ഒരു മുഴുവൻ കരിമ്പ് എന്നിവയും സൗജന്യ ദോത്തി, സാരിയും ഉൾപ്പെടും.

  • 6936.17 കോടി രൂപ ചെലവിൽ പദ്ധതി ഡിസംബർ 8ന് ഉദ്ഘാടനം ചെയ്യും, വിതരണം ജനുവരി 14ന് മുമ്പ് പൂർത്തിയാകും.

View All
advertisement