കാംപ കോള യുഎഇ വിപണിയിലെത്തിച്ച് റിലയൻസ്

Last Updated:

എഫ്‌&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയിൽ കാംപ കോള പുറത്തിറക്കുന്നത്

News18
News18
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്‌എം‌സി‌ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ സോഴ്‌സിംഗ് ഇവന്റായ ഗൾഫ് ഫൂഡിൽ വെച്ച് തങ്ങളുടെ ശീതള പാനീയ ബ്രാൻഡായ കാംപ കോള യുഎഇയിൽ പുറത്തിറക്കുന്നതായി അറിയിച്ചു.
ഇന്ത്യൻ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ മുൻനിര എഫ്‌&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയിൽ കാംപ കോള പുറത്തിറക്കുന്നത്.
"ഈ അരങ്ങേറ്റം റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള ആദ്യ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു, കൂടാതെ ഈ മേഖലയോടുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധതയെ ഇത് ഉറപ്പിക്കുന്നു," എന്ന് പ്രസ്താവനയിൽ പറയുന്നു.
റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ആർ‌സി‌പി‌എൽ) 2022-ൽ കാംപ കോള ഏറ്റെടുത്തതിന് ശേഷം ശീതള പാനീയ വിപണിയിലേക്ക് പ്രവേശിക്കുകയും പിന്നീട് 2023-ൽ ഇത് വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.
advertisement
"50 വർഷത്തിലേറെ പഴക്കമുള്ള പാരമ്പര്യമുള്ള ഇന്ത്യൻ ബ്രാൻഡായ കാംപയുമായി യുഎഇ വിപണിയിലേക്ക് പ്രവേശിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്നത് ഈ മേഖലയിൽ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് വലിയ സാധ്യത കാണുന്നതിനാലാണ്.
താങ്ങാനാവുന്ന വിലയിൽ നൂതനവും ആഗോള നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ഞങ്ങൾക്ക് ഒരു ട്രാക്ക് റെക്കോർഡ് ഉണ്ട്." ആർ‌സി‌പി‌എൽ സി‌ഒ‌ഒ കേതൻ മോഡി അഭിപ്രായപ്പെട്ടു.
കാംപ കോളയുടെ ലോഞ്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഗൃഹാതുരത്വം ഉണർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ഗൾഫ് ഫൂഡിൽ 2025 ഫെബ്രുവരി 17 മുതൽ 21 വരെയാണ് നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
കാംപ കോള യുഎഇ വിപണിയിലെത്തിച്ച് റിലയൻസ്
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement