TRENDING:കോവിഡ് സാമ്പത്തിക പാക്കേജ്; കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍ [NEWS]ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]'വൺ നാഷണൽ വൺ റേഷൻ കാർഡ്' പദ്ധതി ആരംഭിക്കുമെന്ന് വ്യാഴാഴ്ച ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തേക്ക് റേഷൻ കാർഡുകളില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും അറിയിച്ചിരുന്നു. .ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ
- ഇന്ന് 11 പാക്കേജുകളാണ് പ്രഖ്യാപിച്ചത്. അതിൽ എട്ടെണ്ണം കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സംഭരണവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ്. മൂന്നെണ്ണം ഭരണ നിർവഹണവുമായി ബന്ധപ്പെട്ടതാണ്.
- താങ്ങു വിലയുടെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺകാലത്ത് 74,300 കോടി കാർഷിക ഉൽപന്നങ്ങളാണ് കേന്ദ്ര സർക്കാർ വാങ്ങിയത്.
- പി.എം. കിസാന്‍ ഫണ്ടിലൂടെ 18,700 കോടി രൂപയും പി.എം. ഫസല്‍ ബീമാ യോജന പ്രകാരം 64,000 കോടി രൂപയുമാണ് കൈമാറിയത്.
- കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു.
- ലോക്ക്ഡൗണ്‍ കാലയളവില്‍ പാലിന്റെ ആവശ്യകതയില്‍ 20-25 ശതമാനം കുറവുണ്ടായി. ക്ഷീര സഹകരണങ്ങള്‍ക്ക് രണ്ടുശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കും. ഇതിലൂടെ അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകും.
- മൈക്രോ ഫുഡ് എന്റര്‍പ്രെസസ(എം.എഫ്.ഇ.)നു വേണ്ടി 10,000 കോടിയുടെ പദ്ധതി നടപ്പാക്കും. എഫ്.എസ്.എസ്.എ.ഐ.യുടെ അംഗീകാരം ലഭിക്കുന്നതിനും ബ്രാന്‍ഡിങ്ങിനും വില്‍പനയ്ക്കും എം.എഫ്.ഇ.കള്‍ക്ക് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. രണ്ടുലക്ഷം മൈക്രോ ഫുഡ് എന്റര്‍പ്രൈസസിന് ഗുണം ചെയ്യും.
- മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടിയുടെ ഫണ്ട് വകയിരുത്തി.
- മൃഗങ്ങളിലെ കുളമ്പുരോഗം(ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്), ബാക്ടീരിയ ജന്യയോഗം(ബ്രൂസെല്ലോസിസ്) എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിന് 1,343 കോടിയുടെ നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി പ്രഖ്യാപിച്ചു.
- മത്സ്യബന്ധന വികസനത്തിന് 20,000 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പാദന്‍ യോജന നടപ്പാക്കും. ഇതില്‍ 11,000 കോടി സമുദ്ര-ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കും അക്വാ കള്‍ച്ചറിനും വകയിരുത്തിയിട്ടുണ്ട്.
- 9000 കോടി രൂപ ഹാര്‍ബറുകളുടെയും ശീതകരണ ശൃഖംലയുടെയും മാര്‍ക്കറ്റുകളുടെയും അടിസ്ഥാന സൗകര്യവികസനത്തിന് കൈമാറും. 55 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു