നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ

  ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ

  സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് തരൂര്‍ ശൈലജ ടീച്ചറെ പുകഴ്ത്തി രംഗത്തുവന്നത്

  shashi tharoor- kk shylaja

  shashi tharoor- kk shylaja

  • Share this:
   തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ദി ഗാര്‍ഡിയനില്‍ വന്ന ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ ആരോഗ്യ മന്ത്രിയെ പുകഴ്ത്തിയത്.

   എന്നാൽ ശശി തരൂരിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് തരൂര്‍ ശൈലജ ടീച്ചറെ പുകഴ്ത്തി രംഗത്തുവന്നത്.
   TRENDING:തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]
   കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉൾപ്പടെ സർക്കാരിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപക വിമർശനവും അസഭ്യവും ഉയർത്തിയിരുന്നു. ഈ നടപടി വിവാദമായിരിക്കുന്നതിന് ഇടയിലാണ് ആരോഗ്യമന്ത്രിയെ തരൂര്‍ പുകഴ്ത്തിയിരിക്കുന്നത്. എന്നാൽ ശശി തരൂരിന് പൂർണ പിന്തുണയാണ് സോഷ്യൽമീഡിയ നൽകിയിരിക്കുന്നത്. തരൂരിന്റെ നടപടി മാതൃകാപരമെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന അഭിപ്രായം.

   കോവിഡ് പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രി സര്‍വ്വവ്യാപി ആയിരുന്നുവെന്നും ഏറ്റവും ഫലപ്രദവുമായ പ്രവര്‍ത്തനം നടത്തിയെന്നും അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും തരൂർ ലേഖനം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. റോക്ക്സ്റ്റാര്‍ എന്നായിരുന്നു ഗാര്‍ഡിയന്‍ മന്ത്രിയെ വിശേഷിപ്പിച്ചത്.

   First published:
   )}