എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക! നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങൾ 14 മണിക്കൂർ ലഭിക്കില്ല; വിശദാംശങ്ങൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
എസ്ബിഐ ഉപഭോക്താക്കൾക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതൽ ഉച്ചയ്ക്ക് 2 വരെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാൻ കഴിയില്ല.
ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം എസ്ബിഐ ഡിജിറ്റൽ സേവനങ്ങൾ അടുത്ത 14 മണിക്കൂർ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) അറിയിച്ചു. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റൽ സേവനങ്ങളെ ബാധിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതൽ ഉച്ചയ്ക്ക് 2 വരെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാൻ കഴിയില്ല.
ഒരു ട്വീറ്റിലാണ് എസ്‌ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2021 മെയ് 22 ന് ബിസിനസ്സ് അവസാനിച്ചതിന് ശേഷം ആർബിഐ നെഫ്റ്റ് സിസ്റ്റങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയിലെ നെഫ്റ്റ് സേവനങ്ങൾ ലഭിക്കാത്തതെന്ന് എസ്ബിഐ ട്വീറ്റിൽ അറിയിച്ചു. 2021 മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതൽ ആർടിജിഎസ് സേവനങ്ങൾ പതിവുപോലെ ലഭ്യമാകും.
advertisement
മെയ് 21 വെള്ളിയാഴ്ച മുതൽ ഒരു പ്രത്യേക സമയത്തേക്ക് എസ്‌ബിഐ ഇൻറർനെറ്റ് (ഓൺലൈൻ) സേവനങ്ങൾ ലഭ്യമാകില്ലെന്ന് വ്യാഴാഴ്ച ഒരു ട്വീറ്റിൽ എസ്ബിഐ അറിയിച്ചിരുന്നു. മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നൽകാൻ ബാങ്ക് പരിശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബാങ്ക് അഭ്യർത്ഥിച്ചു.
ഈ മാസം തന്നെ 7, 8 തീയതികളിൽ അറ്റകുറ്റപ്പണി കാരണം എസ്‌ബിഐയുടെ ഓൺലൈൻ സേവനങ്ങളെ ബാധിച്ചിരുന്നു. രാജ്യത്താകമാനം 22,000 ശാഖകളും 57,889 ൽ അധികം എടിഎമ്മുകളും ഉള്ള എസ്‌ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. ഡിസംബർ 31 വരെ 85 മില്യൺ ഇന്റർനെറ്റ് ബാങ്കിംഗും 19 മില്യൺ മൊബൈൽ ബാങ്കിംഗ് ഉപയോക്താക്കളും എസ്ബിഐയ്ക്ക് ഉണ്ട്. എസ്‌ബിഐ യോനോയ്ക്ക് 34.5 മില്യണിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. പ്രതിദിനം യോനോയിൽ 9 മില്യൺ ലോഗിനുകൾ നടക്കുന്നുണ്ടെന്ന് ബാങ്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
advertisement
Important Notice for our customers w.r.t. NEFT technical upgradation by RBI#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI pic.twitter.com/p3XWoeTwxj
— State Bank of India (@TheOfficialSBI) May 21, 2021
2020 ഡിസംബറിൽ അവസാനിച്ച പാദത്തിൽ എസ്‌ബിഐ യോനോ വഴി 15 മില്യണിലധികം അക്കൗണ്ടുകൾ തുറന്നിരുന്നു. എസ്ബിഐയുടെ സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കളിൽ 91 ശതമാനവും യോനോയിലേക്ക് മാറി. 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എസ്‌ബിഐ അടുത്തിടെ ഭവനവായ്പ പലിശ നിരക്ക് 6.70 ശതമാനമായി കുറച്ചു. 30 ലക്ഷം രൂപയിൽ കൂടുതലുള്ളതും 75 ലക്ഷം രൂപ വരെയുള്ളതുമായ ഭവനവായ്പയ്ക്ക് 6.95% പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വൻകിട ഭവന വായ്പ വായ്പകളുടെ പലിശ നിരക്ക് 7.05 ശതമാനമാണെന്നും ബാങ്ക് അറിയിച്ചു.
advertisement
യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് 5 ബിപിഎസ് അധിക പലിശ ഇളവ് ലഭിക്കും. വനിതാ വായ്പ അപേക്ഷകർക്ക് പ്രത്യേക 5 ബിപിഎസ് ഇളവും ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2021 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക! നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങൾ 14 മണിക്കൂർ ലഭിക്കില്ല; വിശദാംശങ്ങൾ അറിയാം