രജിസ്ട്രേഷന്‍ ഇല്ലാതെ ഓഹരി നിര്‍ദേശിച്ച യൂട്യൂബര്‍ക്ക് സെബിയുടെ വിലക്കും 9.5 കോടി പിഴയും
- Published by:Nandu Krishnan
- news18-malayalam
Last Updated:
19 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങളിലൂടെ അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരിവിപണിയിലേക്ക് ആകര്‍ഷിച്ചതായി സെബി കണ്ടെത്തി
രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതില്‍ യൂട്യൂബര്‍ക്കെതിരെ നടപടിയുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). യൂട്യൂബറായ രവീന്ദ്ര ബാലു ഭാരതിയ്ക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ ഭാരതി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുമെതിരെയാണ് സെബി നടപടിയെടുത്തത്. ഇവര്‍ക്കെതിരെ 9.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കൂടാതെ 2025 ഏപ്രില്‍ 4 വരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിനും സെബി ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങള്‍, വ്യാപാര ശുപാര്‍ശകള്‍ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിന്റെ കമ്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരിവിപണിയിലേക്ക് ആകര്‍ഷിച്ചതായി സെബി കണ്ടെത്തി.
19 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള രണ്ട് യൂട്യൂബ് ചാനലും ഭാരതിയ്ക്ക് സ്വന്തമായുണ്ട്. ഈ ചാനലുകളിലൂടെയും നിക്ഷേപകരെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഭാരതിയും കമ്പനിയും സെക്യുരിറ്റീസ് നിയമങ്ങള്‍ ലംഘിച്ചുവെന്നും ഇടപാടുകാരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ഭാരതിയ്ക്കും അദ്ദേഹത്തിന്റെ കമ്പനിയ്ക്കും അനുയായികള്‍ക്കും 2025 ഏപ്രില്‍ വരെ സെക്യൂരിറ്റീസ് വിപണിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സെബി രജിസ്‌ട്രേഷന്‍ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു. ഇതുകൂടാതെ രവീന്ദ്ര ഭാരതിയ്ക്കും സഹായികള്‍ക്കും 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 19, 2024 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
രജിസ്ട്രേഷന്‍ ഇല്ലാതെ ഓഹരി നിര്‍ദേശിച്ച യൂട്യൂബര്‍ക്ക് സെബിയുടെ വിലക്കും 9.5 കോടി പിഴയും