സെൻസെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ; നിക്ഷേപകർക്ക് നാല് ലക്ഷം കോടിയുടെ നേട്ടം
- Published by:Rajesh V
- news18-malayalam
Last Updated:
ശക്തമായ സാമ്പത്തിക സൂചകങ്ങളും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബിജെപിയുടെ വിജയവുമാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ
ന്യൂഡൽഹി: രാജ്യത്ത് ഓഹരി വിപണികളിൽ കുതിപ്പ്. സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരം കുറിച്ചു. ശക്തമായ സാമ്പത്തിക സൂചകങ്ങളും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബിജെപിയുടെ വിജയവുമാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ.
ബിഎസ്ഇ സെന്‍സെക്‌സ് 902 (1.64%) പോയന്റ് ഉയര്‍ന്ന് 68,587.82ലും നിഫ്റ്റി 286 പോയന്റ് (1.41%) ഉയർന്ന് 20,602.50ലുമാണ് 10 മണിയോടെ വ്യാപാരം നടന്നത്. ഓഹരികള്‍ കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തിയില്‍ നിമിഷനേരംകൊണ്ട് നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.
അദാനി ഓഹരികള്‍ കുതിപ്പിന്റെ പതയിലാണ്. സെന്‍സെക്‌സ് ഓഹരികളില്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, എയര്‍ടെല്‍ എന്നിവ രണ്ട് ശതമാനം ഉയര്‍ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. നെസ്‌ലെ മാത്രമാണ് നഷ്ടത്തില്‍.
advertisement
അദാനി എനര്‍ജി സൊലൂഷന്‍സ് 14 ശതമാനവും അദാനിന്‍ ഗ്രീന്‍ എനര്‍ജി 12 ശതമാനവും ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍ എന്നിവയിലെ മുന്നേറ്റം 6-8 ശതമാനമാണ്.
Summary: Sensex and Nifty opened at fresh all-time highs on Monday, aided by strong domestic macroeconomic data and elevated bets of a US rate cut in March, while analysts saw momentum picking up in the ongoing rally after the BJP victory in key state elections.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Dec 04, 2023 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സെൻസെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ; നിക്ഷേപകർക്ക് നാല് ലക്ഷം കോടിയുടെ നേട്ടം








