കുഞ്ഞിന് പാൽ വാങ്ങാൻ 14 രൂപ ഇല്ലാതിരുന്ന കാലത്തു നിന്ന് 800 കോടി ആസ്തിയിലേയ്ക്ക്; വിജയ് കേഡിയയുടെ വിജയഗാഥ

Last Updated:

ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനമായ ഇലകോണ്‍ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിലെ പ്രമുഖ നിക്ഷേപകനാണ് വിജയ് കേഡിയ

Vijay Kedia
Vijay Kedia
ഇലകോണ്‍ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിലെ പ്രമുഖ നിക്ഷേപകനായ വിജയ് കേഡിയ വലിയ ലാഭം നേടിയതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനമാണ് ഇലകോണ്‍ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ്. വിജയ് കേഡിയയുടെ കഠിനാധ്വാനത്തിന്റെയും ബുദ്ധിശക്തിയുടെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ നിലവിലെ 800 കോടി രൂപയുടെ ആസ്തി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല.
സ്വന്തം കുഞ്ഞിന് പാലുവാങ്ങാന്‍ 14 രൂപ പോലും കണ്ടെത്താന്‍ പാടുപെടുന്ന ഒരു കാലം നിക്ഷേപകനുണ്ടായിരുന്നു. സാമ്പത്തിക വിപണിയിലെ വിജയ് കേഡിയയുടെ അസാമാന്യമായ വിജയം അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവിന്റെയും കൗശലപൂര്‍വമായ നിക്ഷേപ ബുദ്ധിയുടെയും തെളിവാണ്. ഐഐടി അല്ലെങ്കില്‍ ഐഐഎം പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ നേടിയെന്ന് വീമ്പിളക്കുന്ന ഉന്നതരില്‍ നിന്ന് വ്യത്യസ്തമായി, കേഡിയ തന്റെ സമ്പത്ത് അടിത്തറയുറപ്പിച്ച് കെട്ടിപ്പടുക്കുകയായിരുന്നു.
advertisement
കൊല്‍ക്കത്തയില്‍ ജനിച്ച കേഡിയയുടെ കുട്ടിക്കാലം പ്രതികൂല സാഹചര്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞത് കെഡിയയുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. പിതാവ് മരിച്ചതോടെ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. കേഡിയയുടെ ജീവിത യാത്ര പല പ്രതികൂല സാഹചര്യങ്ങള്‍ നിമിത്തം തകര്‍ന്നുവീണു. ഒരു ഘട്ടത്തില്‍ അമ്മയുടെ ആഭരണങ്ങള്‍ വിറ്റാണ് അദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചത്.
1992ല്‍ ഓഹരി വിപണികള്‍ ശക്തമായി തിരിച്ചുവന്നപ്പോള്‍ ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നു. ഈ അവസരം തിരിച്ചറിഞ്ഞ അദ്ദേഹം പഞ്ചാബ് ട്രാക്ടറില്‍ നിക്ഷേപം നടത്തുകയും പിന്നീട് 500 ശതമാനം ലാഭത്തില്‍ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. ഈ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് അദ്ദേഹം എസിസി ഓഹരികള്‍ സ്വന്തമാക്കി. ഇതില്‍ നിന്ന് 1000 ശതമാനം നേട്ടം കൊയ്തു. ഈ വിജയങ്ങള്‍ കേഡിയയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഇതോടു കൂടി അദ്ദേഹം മുംബൈയില്‍ സ്വന്തമായി വീടു വാങ്ങി.
advertisement
പിന്നീടും അദ്ദേഹം തിരിച്ചടികളെ നേരിട്ടു. വിപണിയിലെ മാന്ദ്യം മൂലം അദ്ദേഹം വീണ്ടും പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ടു. എന്നാല്‍, 2002-2003 കാലഘട്ടത്തില്‍ വിപണിയിലെ സ്ഥിതി മാറുകയും മാർക്കറ്റ് നേട്ടത്തിലേക്ക് കുതിക്കുകയും ചെയ്തു. ഇതോടെ ഗണ്യമായ നേട്ടമാണ് അദ്ദേഹം നേടിയത്. ഇന്ന്, രാജ്യത്തെ ഏറ്റവും പ്രശസ്തനായ നിക്ഷേപകരില്‍ ഒരാളാണ് വിജയ് കേഡിയ. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ശ്രദ്ധേയമായ യാത്രയെക്കുറിച്ച് കേഡിയ വിവരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
കുഞ്ഞിന് പാൽ വാങ്ങാൻ 14 രൂപ ഇല്ലാതിരുന്ന കാലത്തു നിന്ന് 800 കോടി ആസ്തിയിലേയ്ക്ക്; വിജയ് കേഡിയയുടെ വിജയഗാഥ
Next Article
advertisement
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
'മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്ന്;വെള്ളാപ്പള്ളി വർഗീയപ്രചാരകരുടെ ഉപകരണമാകരുത്'; വിഡി സതീശൻ
  • തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചാരകരുടെ ഉപകരണമാകരുതെന്ന് വെള്ളാപ്പള്ളിക്ക് സതീശൻ മുന്നറിയിപ്പ് നൽകി

  • മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നിലപാട് ഒന്ന് തന്നെയെന്നും മതേതരത്വം ഉറപ്പാക്കുമെന്നും വ്യക്തമാക്കി

  • കേരളത്തിൽ മതധ്രുവീകരണത്തിന് സാധ്യതയില്ലെന്നും കോൺഗ്രസ് ശക്തമായി പ്രതിരോധം നടത്തുമെന്നും സതീശൻ

View All
advertisement