തേജസ് മാർക്ക് 2ന്റെ ആദ്യ പരീക്ഷണ പറക്കൽ 2025ൽ; പ്രതിരോധ രം​ഗത്ത് വീണ്ടും കുതിക്കാനൊരുങ്ങി ഇന്ത്യ

Last Updated:

ഇന്ത്യൻ വ്യോമസേന ആവശ്യപ്പെട്ട രീതിയിൽ നിരവധി മാറ്റങ്ങളും ചില അധിക സവിശേഷതകളും പുതിയ ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ നവീകരിച്ച പതിപ്പായ തേജസ് മാർക്ക് 2ന്റെ ആദ്യ പരീക്ഷണ പറക്കൽ 2025ൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും അനുമതിയും ലഭിച്ചു കഴിഞ്ഞു. ആദ്യത്തെ പ്രോട്ടോടൈപ്പിന്റെ നിർമ്മാണം ഉടൻ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. റോൾ ഔട്ട് കഴിഞ്ഞ് ഏകദേശം ആറ് മാസത്തിനുള്ളിൽ ആദ്യത്തെ വിമാനം പറത്താനാകും”, എയ്റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (Aeronautical Development Agency (ADA) ടെക്‌നോളജി ഡയറക്ടർ (ഏവിയോണിക്‌സ് ആൻഡ് വെപ്പൺസ് സിസ്റ്റംസ്) പ്രഭുല്ല ചന്ദ്രൻ ട്രിബ്യൂണിനോട് പറഞ്ഞു.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡിപ്പാർട്ട്‌മെന്റിന് കീഴിലാണ് എഡിഎ പ്രവർത്തിക്കുന്നത്. തേജസ് മാർക്ക്-2 ന്റെ നിർമാണത്തിനായി ഫ്രാൻസിൽ നിന്നും യുകെയിൽ നിന്നും പവർ പ്ലാന്റുകൾ വാങ്ങുന്നതും പരിഗണനയിലുണ്ട്. 4.5 ജനറേഷൻ, സിംഗിൾ എഞ്ചിൻ മീഡിയം വെയ്റ്റ് ഫൈറ്റർ എന്നീ വിഭാ​ഗങ്ങളിലായി ഇരുന്നൂറോളം തേജസ് മാർക്ക്-2 വിമാനങ്ങൾ നിർമിക്കാനാണ് പദ്ധതി.
advertisement
എംകെ -1 വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ഡിസൈൻ പ്രൊഫൈലാണ് എംകെ-2 ന് ഉള്ളതെന്ന് പ്രഭുല്ല ചന്ദ്രൻ പറയുന്നു. ഇത് എംകെ -1നേക്കാൾ വലുതും ഭാരമേറിയതുമാണ്. കൂടുതൽ പേലോഡ് വഹിക്കാനുള്ള ശേഷിയുമുണ്ട്. മുൻ വേരിയന്റിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യൻ വ്യോമസേന ആവശ്യപ്പെട്ട രീതിയിൽ നിരവധി മാറ്റങ്ങളും ചില അധിക സവിശേഷതകളും പുതിയ ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശീയമായി നിർമ്മിക്കുന്ന എയ്‌റോ എഞ്ചിൻ, റഡാർ, ആയുധങ്ങൾ എന്നിവ ഉപയോഗിച്ചാകും എംകെ-2 വിന്റെ നിർമാണം. ഇജക്ഷൻ സീറ്റും സെൻസറുകളും പോലുള്ള ചില ‌ഭാ​ഗങ്ങൾ ഇറക്കുമതി ചെയ്യും.
advertisement
2022 സെപ്റ്റംബറിലാണ് കാബിനറ്റ് കമ്മിറ്റി എംകെ-2 വേരിയന്റിന്റെ നിർമാണത്തിനായി 10,000 കോടി രൂപ അനുവദിച്ചത്. എംകെ-2 വേരിയന്റിന് 7.8 ടൺ ഭാരവും 6.5 ടൺ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ടാകും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത 15 വർഷത്തിനുള്ളിൽ, മിഗ്-29, മിറാഷ് 2000, ജാഗ്വാർ യുദ്ധവിമാനങ്ങൾ എന്നിവയ്ക്ക് പകരമായി ഇത് ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തും.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) ആയ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാൻ അർജന്റീനയും മലേഷ്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എയ്‌റോ ഇന്ത്യ 2023-ന്റെ 14-ാമത് എഡിഷനിൽ പങ്കെടുക്കാൻ ഇരു രാജ്യങ്ങളിലെയും പ്രതിരോധ ഉദ്യോ​ഗസ്ഥർ ബെംഗളൂരുവിൽ എത്തിയപ്പോൾ ഇതു സംബന്ധിച്ച ചർച്ചകളും നടന്നിരുന്നു. 2021-ൽ ലാണ് തേജസ് എംകെ 1 ഇന്ത്യൻ എയർഫോഴ്‌സിന്റെ ഭാ​ഗമായത്. അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, മൾട്ടി മോഡ് റഡാറുകൾ, വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഈ വിമാനത്തിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
തേജസ് മാർക്ക് 2ന്റെ ആദ്യ പരീക്ഷണ പറക്കൽ 2025ൽ; പ്രതിരോധ രം​ഗത്ത് വീണ്ടും കുതിക്കാനൊരുങ്ങി ഇന്ത്യ
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement