നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • മേയിൽ വൈഫൈ ആപ്പ് സേവനം നിർത്തി വെക്കാനൊരുങ്ങി ഗൂഗിൾ; ഇനിമുതല്‍ ഗൂഗിൾ ഹോം ഉപയോഗിക്കാൻ നിർദ്ദേശം

  മേയിൽ വൈഫൈ ആപ്പ് സേവനം നിർത്തി വെക്കാനൊരുങ്ങി ഗൂഗിൾ; ഇനിമുതല്‍ ഗൂഗിൾ ഹോം ഉപയോഗിക്കാൻ നിർദ്ദേശം

  ഗൂഗിൾ ഹോമിൽ ഉപയോക്താക്കൾ തങ്ങളുടെ പുതിയ ഉപകരണങ്ങൾ ആഡ് ചെയ്യുമ്പോൾ ഗൂഗിൾ വൈഫൈ ആപ്പിലെ ഡാറ്റ ഗൂഗിൾ നീക്കം ചെയ്യും.

  google home

  google home

  • News18
  • Last Updated :
  • Share this:


   സ്മാർട്ട് റോട്ടറുകൾ കൺട്രോൾ ചെയ്യാൻ ഉപയോഗിക്കുന്ന ഗൂഗിൾ വൈഫൈ ആപ്പ് നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഇനിമുതൽ ഈ നിയന്ത്രണങ്ങൾ ഗൂഗിൾ ഹോം ആപ്ലിക്കേഷനിലേക്ക് മാറ്റാനാണ് ഈ ടെക് കമ്പനി പ്ലാൻ ചെയ്യുന്നത്. ഗൂഗിൾ വൈഫൈ, ഓൺഹബ് റോട്ടറുകൾ കോൺഫിഗർ ചെയ്യാനും, കൺട്രോൾ ചെയ്യാനും കഴിയുന്ന ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് വൈഫൈ ഓഫ് ചെയ്യുക, ഓൺ ചെയ്യുക, സ്പീഡ് നിയന്ത്രിക്കുക, വൈഫൈ പാസ് വേഡ് നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളാണ് സാധിച്ചിരുന്നത്. ഭാവിയിൽ ഇത്തരം സെറ്റിംഗ്സ് ഉപയോഗങ്ങൾക്കായി ഇനി ഗൂഗിൾ ഹോമിനെ അവലംബിക്കേണ്ടി വരും ഉപയോക്താക്കൾക്ക്. ദി വെർജിൽ വന്ന പുതിയ റിപ്പോർട്ട് അനുസരിച്ച് മെയ് 25 മുതൽ ഈ പ്രവർത്തനങ്ങൾ അവസാനിക്കും.

   ഗൂഗിൾ വൈഫൈ ഉപയോഗിക്കുന്ന ആളുകൾക്ക് മേൽപറഞ്ഞ തിയതി മുതൽ ഈ ആപ്പ് ഉപയോഗിച്ച് റോട്ടറുകൾ നിയന്ത്രിക്കാൻ സാധിക്കുകയില്ല എന്നു മാത്രമല്ല ആപ്പിൽ നെറ്റ് വർക്ക് സ്റ്റാറ്റസ് പോലും കാണിക്കുകയില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഉടൻ തന്നെ നീക്കം ചെയ്യപ്പെടും എന്നും റിപ്പോർട്ട് പറയുന്നു.


   ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ അഞ്ച് മികച്ച ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡുകൾ


   ഇനി മുതൽ വൈഫൈ ആപ്പിന്റെ കൺട്രോൾ പൂർണമായും ഗൂഗിൾ ഹോം ആപ്ലിക്കേഷനിലേക്ക് മാറ്റം ചെയ്യപ്പെടും. സ്ട്രീമിംഗ് ആപ്പായ ക്രോം കാസ്റ്റ് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ഇതുവരെ ആളുകൾ ഗൂഗിൾ ഹോം ആപ്പ് ഉപയോഗിച്ചിരുന്നുത്.

   പുതിയ സാങ്കേതിക മാറ്റങ്ങൾ വളരെ വിശദമായ രീതിയിൽ ഗൂഗിൾ ഏറ്റവും പുതിയ ഒരു ബ്ലോഗ് പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്. നിലവിലെ ഒരു ഗൂഗിൾ വൈഫൈ നെറ്റ്‌വർക്ക് അക്കൗണ്ടിൽ പുതിയ വൈഫൈ ഡിവൈസുകൾ ആഡ് ചെയ്യാനും, പേര് മാറ്റാനും, പാസ് വേഡ് നിയന്ത്രിക്കാനുമുള്ള സൗകര്യങ്ങൾ ആണ് ഉണ്ടായിരുന്നത്. ഈ സൗകര്യങ്ങൾ ഗൂഗിൾ ഹോമിലും സജ്ജീകരിച്ചിട്ടുണ്ട്.

   നാലുപേരിൽ ഒരാൾ ആപ്പുകൾക്ക് വെബ് ക്യാം, മൈക്രോഫോൺ അനുമതി നൽകുന്നെന്ന് പഠനം

   ഇനി മുതൽ ഗൂഗിൾ വൈഫൈ സേവനങ്ങൾക്ക് ഗൂഗിൾ അസിസ്റ്റന്റ് സൗകര്യവും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. വൈഫൈ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ഇന്റർനെറ്റ് സ്പീഡ് പരിശോധിക്കാനും, പാസ് വേഡ് ഡിസ്പ്ലേ ചെയ്യാനും ഇനി ശബ്ദം വഴി സാധിക്കും.

   ഗൂഗിൾ ഹോമിൽ ഉപയോക്താക്കൾ തങ്ങളുടെ പുതിയ ഉപകരണങ്ങൾ ആഡ് ചെയ്യുമ്പോൾ ഗൂഗിൾ വൈഫൈ ആപ്പിലെ ഡാറ്റ ഗൂഗിൾ നീക്കം ചെയ്യും. പഴയ ആപ്പിൽ മാറ്റങ്ങൾ വരുത്താനോ ഡിവൈസുകൾ ആഡ് ചെയ്യാനോ ഇനി മുതൽ സാധിക്കുകയില്ല. അതിനുപകരം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഗൂഗിൾ ഹോം ആപ്പിൽ പുതിയ അംഗങ്ങളെ ആഡ് ചെയ്യാൻ സൗകര്യമുണ്ട്.

   Tags : google, google wifi, google home, wife, wifi password, router, google router, ഗൂഗിൾ, ഗൂഗിൾ വൈഫോ, ഗൂഗിൾ ഹോം, വൈഫൈ പാസ് വേഡ്

   Published by:Joys Joy
   First published: