Google മാപ്പ് നോക്കിപ്പോയി ഒരിക്കലെങ്കിലും തെറ്റുപറ്റാത്തവരായി ആരുണ്ട്?

Last Updated:

എന്തുകൊണ്ടാണ് ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ചിലർക്ക് വഴി തെറ്റുന്നത്? വഴി തെറ്റാതിരിക്കാൻ ചില കാര്യങ്ങൾ പറഞ്ഞുതരാം...

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഗൂഗിൾ മാപ്പ് നോക്കി പോയി പെരുവഴിയിലാകുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടിവരുകയാണ്. ഗൂഗിൾ മാപ്പ് (Google map) നോക്കി യാത്ര ചെയ്ത് വനത്തിൽ കുടുങ്ങിപ്പോയ സംഭവവും കേരളത്തിൽ (Kerala) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സേവനങ്ങളിലൊന്നാണ് ഗൂഗിൾ മാപ്പ്. യഥാർഥത്തിൽ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു സേവനമാണിത്. ഏതെങ്കിലും രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം മനസിലാക്കാനും ഡ്രൈവർമാർക്ക് വഴി മനസിലാക്കാനും, ട്രാഫിക് കുരുക്കുണ്ടോയെന്ന് മനസിലാക്കാനും ഈ ആപ്പ് സഹായിക്കുന്നു.
അബദ്ധങ്ങൾ സംഭവിക്കാറുണ്ടെങ്കിലും ഗൂഗിൾ മാപ്പ് ഓരോരുത്തരുടെയും ജീവിതത്തിന്‍റെ ഭാഗമായി മാറുകയാണ്. ഗൂഗിൾ മാപ്പ് ഇല്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ പ്രയാസമാണ്. എന്നാൽ ഇത് ശരിയായി എങ്ങനെ ഉപയോഗിക്കണമെന്ന് മിക്കവർക്കും അറിയില്ല. ഗൂഗിൾ മാപ്പ് എങ്ങനെ അനായാസം ഉപയോഗിക്കണമെന്ന് നോക്കാം...
ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ തുടങ്ങുന്നതിനുമുമ്പ്, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
GPS ഓണാക്കുക
ഫോണിലെ സെറ്റിങ്സിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷനും ഓഡിയോ സ്പീക്കറുകളും ആക്സസ് ചെയ്യാൻ Google മാപ്സിനെ അനുവദിക്കുക
ഇനി ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
1. ഫോണിൽ ഗൂഗിൾ മാപ്പ് ആപ്പ് തുറക്കുക
advertisement
2. ഗൂഗിൾ മാപ്പിൽ ഒരു സ്ഥലം തിരയുക
3. താഴെ വലതുവശത്ത്, ഡയറക്ഷൻ ടാപ്പ് ചെയ്യുക. ഇനി ലക്ഷ്യസ്ഥാനം ചേർക്കാം.
4. ലക്ഷ്യസ്ഥാനം ചേർക്കുന്നതിന് നിങ്ങൾ മുകളിൽ പുറപ്പെടേണ്ട സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും സെലക്ട് ചെയ്യുക.
5. യാത്രാരീതി താഴെ പറയുന്നതിൽ ഒന്ന് തിരഞ്ഞെടുക്കുക:
ഡ്രൈവിംഗ്
ട്രാൻസിറ്റ്
നടത്തം
റൈഡ് സേവനങ്ങൾ
സൈക്ലിംഗ്
ഇപ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ പോകാൻ സാധിക്കുന്ന വഴി കാണിച്ചുതരും.
6. മറ്റ് റൂട്ടുകൾ ലഭ്യമാണെങ്കിൽ, അവയെ മാപ്പിൽ ചാരനിറത്തിൽ കാണിക്കും. ഒരു ഇതര വഴി പിന്തുടരാൻ, ചാരനിറത്തിലുള്ള വഴിയിൽ ടാപ്പുചെയ്താൽ മതി.
advertisement
7. നാവിഗേഷൻ ആരംഭിക്കാൻ താഴെ ഇടതു വശത്തെ സ്റ്റാർട്ട് ടാപ്പ് ചെയ്യുക. നാവിഗേഷൻ അവസാനിപ്പിക്കാൻ താഴെ ഇടതുവശത്തെ ക്ലോസ് ബട്ടൻ ടാപ്പ് ചെയ്താൽ മതി.
പോകേണ്ട വഴി പറഞ്ഞു തരുന്ന സംവിധാനവും ഗൂഗിൾ മാപ്പിലുണ്ട്. ശബ്ദം കേട്ടുകൊണ്ട് Google മാപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇതിൽ വോളിയം ലെവൽ മാറ്റാൻ കഴിയും. നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ഇവയൊക്കെയാണ്.
advertisement
'ഗൂഗിൾ മാപ്പ്' ആപ്പ് തുറക്കുക.
'മെനു'വിൽ സെറ്റിങ്സ് തുറക്കുക.
ഇവിടെ 'നാവിഗേഷൻ സെറ്റിങ്സിൽ 'ഗൈഡൻസ് വോളിയം' സെലക്ട് ചെയ്യാം.
ഇവിടെയുള്ള സോഫ്റ്റർ, നോർമൽ, ലൌഡർ ഓപ്ഷനുകളിൽ അനുയോജ്യമായത് സെലക്ട് ചെയ്യാം.
ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1. യാത്രാരീതി
ഗൂഗിൾ മാപ്പിൽ യാത്രാ രീതി സെലക്ട് ചെയ്യാൻ മറക്കരുത്. ഫോർ വീലർ, ടു വീലർ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷൽനിൽ യാത്ര ചെയ്യുന്ന രീതി സെലക്ട് ചെയ്യണം. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ല. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
advertisement
2. റീ റൂട്ടും റീ ഡയറക്ടും
വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.
3. ടോൾ ഒഴിവാക്കി പെരുവഴിയിലാകരുത്
ഹൈവേകളിലെ ടോൾ ഒഴിവാക്കാൻ ഗൂഗിൾ മാപ്പിൽ കുറുക്കുവഴി തേടുമ്പോഴും അബദ്ധത്തിൽ ചാടരുത്. ഇത്തരം കുറുക്കുവഴികൾ സഞ്ചാരയോഗ്യമാണോയെന്ന് മനസിലാക്കണം.
4. ആഡ് സ്റ്റോപ്പ് ഓപ്ഷൻ ഉപയോഗിക്കുക
ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഉദാഹരണത്തിന് തൃശൂരിൽനിന്ന് തിരുവനന്തപുരം പോകാൻ അങ്കമാലി, കോട്ടയം വഴിയും അങ്കമാലി എറണാകുളം ആലപ്പുഴ വഴിയും പോകാം. ഈ ഘട്ടത്തിൽ, ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ, വഴി തെറ്റാതെ തന്നെ ഗൂഗിൾ മാപ്പ് ലക്ഷ്യസ്ഥാനം കാട്ടിത്തരും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Google മാപ്പ് നോക്കിപ്പോയി ഒരിക്കലെങ്കിലും തെറ്റുപറ്റാത്തവരായി ആരുണ്ട്?
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement