ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ ക്യാമറ ഓഫ് ആണോ? എങ്കിലത് നിങ്ങളുടെ കരിയറിനെ ബാധിച്ചേക്കാം

Last Updated:

മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾ വീഡിയോ ഓൺ ചെയ്യുമോ ഓഫ് ചെയ്യുമോ എന്നത് നിങ്ങളുടെ കരിയറിനെയും ബാധിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിലാണ് ഓൺലൈൻ ജോലികളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായത്. അതുകൊണ്ട് തന്നെ കമ്പനികൾ പലപ്പോഴും ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം വീഡിയോ മീറ്റിംഗുകളിൽ എത്രത്തോളം പ്രൊഫഷണലായി സ്വയം കാണപ്പെടുന്നു എന്നതിന് ഓരോരുത്തരും പ്രാധാന്യം നൽകാറുണ്ട്. മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾ വീഡിയോ ഓൺ ചെയ്യുമോ ഓഫ് ചെയ്യുമോ എന്നത് നിങ്ങളുടെ കരിയറിനെയും ബാധിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.
മീറ്റിംഗുകളിൽ ഏറ്റവും നന്നായി വസ്ത്രം ധരിക്കാനും മറ്റുള്ളവർക്ക് മുന്നിൽ മികച്ച രൂപത്തിൽ പ്രത്യക്ഷപ്പെടാനും പ്രത്യേകം ശ്രദ്ധിക്കണം. വീഡിയോ മീറ്റിംഗുകളിലെ പ്രൊഫഷണലിസത്തിന് വലിയ പ്രാധാന്യമുണ്ട്. ജബ്രയുടെ (Jabra) ഏറ്റവും പുതിയ ഹൈബ്രിഡ് വർക്ക്‌ റിപ്പോർട്ട് പ്രകാരം കമ്പനികളിലെ ജീവനക്കാർ ഓൺലൈൻ മീറ്റിംഗുകളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൂടാതെ മീറ്റിംഗുകളിൽ സമഗ്രമായി പങ്കെടുക്കാൻ ശ്രമിക്കാറുള്ളതായും വ്യക്തമാക്കുന്നു. ഓഫീസിൽ പോയി ജോലി ചെയ്യുന്ന സാഹചര്യത്തിൽ അവിടുള്ള സഹ പ്രവർത്തകരോട് വ്യക്തിപരമായ ചില ശാരീരിക ഭാഷകൾ നമ്മൾ പ്രകടിപ്പിക്കാറുണ്ടെങ്കിലും ഓൺലൈൻ മീറ്റിംഗുകളിൽ അതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ വീഡിയോ ഓൺ ആക്കി മീറ്റിംഗുകളിൽ പങ്കെടുക്കുന്നവർ, വീഡിയോ ഓഫ് ചെയ്തുകൊണ്ട് മീറ്റിങ്ങിൽ പങ്കെടുക്കുന്നവരേക്കാൾ ആശയ വിനിമയത്തിന് പ്രാധാന്യം നൽകുന്നവരാണ്. ഒരു ഓൺലൈൻ മീറ്റിംഗിൽ വീഡിയോ ഓൺ ചെയ്ത് പങ്കെടുക്കുമ്പോൾ മറ്റുള്ളവരും നിങ്ങളെപ്പോലെയാകാൻ ശ്രമിക്കും.
advertisement
എന്നാൽ എപ്പോഴും വീഡിയോ ഓൺ ചെയ്യേണ്ടി വരുന്നതിൽ നിരവധി ആളുകൾ അസ്വസ്ഥരാണ് എന്ന് ഗവേഷണങ്ങൾ പറയുന്നു. ഈ പ്രശ്നം ഏറ്റവും കൂടുതൽ അലട്ടുന്നത് ജെൻ Z (Gen Z) വിഭാഗത്തിൽ ഉൾപ്പെടുന്ന യുവ തലമുറയെയാണ്. തങ്ങളുടെ കരിയറിന്റെ ആദ്യ കാലഘട്ടത്തിൽ ആയതുകൊണ്ടാകാം ഇതെന്നാണ് വാദം. മീറ്റിംഗുകളിൽ വീഡിയോ ഓൺ ചെയ്യണോ ഓഫ് ചെയ്യണോ എന്നത് മീറ്റിംഗുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തേക്കൂടി ബന്ധപ്പെടുത്തിയാകും ചിലർ തീരുമാനിക്കുക. ആളുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ വീഡിയോ ഓൺ ചെയ്തില്ലെങ്കിൽ എളുപ്പത്തിൽ അത് മറ്റുള്ളവർക്ക് മനസ്സിലാകും എന്നതുകൊണ്ട് മാത്രം ജെൻ Z വിഭാഗത്തിലെ വ്യക്തികൾ വീഡിയോ ഓൺ ചെയ്യാറുണ്ട്. എന്നാൽ ജെൻ X ലെയും ബൂമേർസ് വിഭാഗത്തിലെയും വ്യക്തികൾ ആളുകൾ കുറവുള്ള സാഹചര്യത്തിൽപ്പോലും വീഡിയോ ഓൺ ചെയ്യാറില്ല എന്നാണ് റിപ്പോർട്ട്. യുവ തലമുറയാണ് പലപ്പോഴും വീഡിയോ മീറ്റിംഗുകളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടാറുള്ളതെങ്കിലും മീറ്റിംഗിൽ അവർ മാത്രം ഉള്ള സാഹചര്യത്തിൽ അവർ കൂടുതൽ പങ്കാളിത്തം കാണിക്കാറുണ്ട്. ഓരോ മീറ്റിംഗുകൾക്കും ആവശ്യമായ മീറ്റിംഗ് നിയമാവലികൾ കൊണ്ട് വരുന്നതിലൂടെ എല്ലാവരെയും ഒരുപോലെ പങ്കെടുപ്പിക്കുന്ന മീറ്റിംഗുകൾ സൃഷ്ടിക്കാൻ സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ ക്യാമറ ഓഫ് ആണോ? എങ്കിലത് നിങ്ങളുടെ കരിയറിനെ ബാധിച്ചേക്കാം
Next Article
advertisement
Leo Diwali Horoscope 2025  | പുതിയ അവസരങ്ങള്‍ തേടിയെത്തും; നേതൃപാടവം പ്രകടിപ്പിക്കാന്‍ കഴിയും
Leo Diwali Horoscope 2025  | പുതിയ അവസരങ്ങള്‍ തേടിയെത്തും; നേതൃപാടവം പ്രകടിപ്പിക്കാന്‍ കഴിയും
  • ചിങ്ങം രാശിക്കാരുടെ 2025ലെ ദീപാവലി രാശിഫലം അറിയാം

  • ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തിലും ആഴവും ഊഷ്മളതയും നല്‍കും

  • കരിയറില്‍ പുരോഗതിയും സാമ്പത്തികമായി ശുഭകരമായ മാറ്റങ്ങളും നല്‍കും

View All
advertisement