ജിയോ ബ്ലാക്ക്‌റോക്ക്: ഇന്ത്യൻ വിപണിയിൽ താരമാകാൻ ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക് റോക്കും ചേർന്ന് സംയുക്ത സംരംഭം

Last Updated:

'ജിയോ ബ്ലാക്ക്‌റോക്ക്' എന്ന സംയുക്ത സംരംഭത്തിൽ 150 മില്യൺ ഡോളർ വീതം പ്രാരംഭ നിക്ഷേപമാണ് ഇരു കമ്പനികളും ലക്ഷ്യമിടുക

Jio
Jio
കൊച്ചി/മുംബൈ : ജിയോ ഫിനാൻഷ്യൽ സർവീസസും (Jio Financial Services) യു.എസ്. ആസ്ഥാനമായുള്ള ബ്ലാക്ക് റോക്കും (Blackrock) ഇന്ത്യയിൽ നിക്ഷേപ ഏകോപന സേവനങ്ങൾ ആരംഭിക്കുന്നതിനായി സംയുക്ത സംരംഭം രൂപീകരിക്കും. 50:50 പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുക. ‘ജിയോ ബ്ലാക്ക്‌റോക്ക്’ (Jio Blackrock) എന്ന സംയുക്ത സംരംഭത്തിൽ 150 മില്യൺ ഡോളർ വീതം പ്രാരംഭ നിക്ഷേപമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാൻഷ്യൽ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് മേഖലയെ ഡിജിറ്റലാക്കാനും ഇന്ത്യയിലെ നിക്ഷേപകർക്ക് നിക്ഷേപ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
ബ്ലാക്ക് റോക്ക് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി വൈദഗ്ധ്യവും വിഭവങ്ങളും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നത്തിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് താങ്ങാനാവുന്നതും നൂതനവുമായ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിന് ഈ സംരംഭം സഹായിക്കും.
advertisement
റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് വേർപെടുത്തിയത് ഒരാഴ്ചയ്ക്ക് മുൻപാണ്. ജിയോ ഫിനാൻഷ്യലിൽ നിന്നുള്ള ആദ്യത്തെ പ്രധാന പ്രഖ്യാപനമാണ് ബ്ലാക്‌റോക്കുമായുള്ള സംയുക്ത സംരംഭം. റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷം സംയുക്ത സംരംഭം പ്രവർത്തനം ആരംഭിക്കും. കമ്പനിക്ക് സ്വന്തമായി മാനേജ്മെന്റ് ടീം ഉണ്ടായിരിക്കും.
“പങ്കാളിത്തത്തിലൂടെ ബ്ലാക്ക്‌റോക്കിന്റെ നിക്ഷേപത്തിലും റിസ്‌ക് മാനേജ്‌മെന്റിലും ഉള്ള ആഴത്തിലുള്ള വൈദഗ്ധ്യവും ജെഎഫ്‌എസിന്റെ സാങ്കേതിക ശേഷിയും ഇന്ത്യൻ വിപണിയിലെ ആഴത്തിലുള്ള വൈദഗ്ധ്യവും ഉൽപ്പന്നങ്ങളുടെ ഡിജിറ്റൽ ഡെലിവറി വർദ്ധിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തും,” ജെഎഫ്‌എസ് സിഇഒ ഹിതേഷ് സേത്തിയ പ്രസ്താവനയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോ ബ്ലാക്ക്‌റോക്ക്: ഇന്ത്യൻ വിപണിയിൽ താരമാകാൻ ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക് റോക്കും ചേർന്ന് സംയുക്ത സംരംഭം
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement