Jio True 5G | ജിയോ ട്രൂ 5G തൃശ്ശൂരും കോഴിക്കോട് നഗരത്തിലും സേവനം ആരംഭിച്ചു

Last Updated:

4G നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5G നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ.

ജിയോ ട്രൂ 5G സേവനങ്ങൾ തൃശ്ശൂരും, കോഴിക്കോട് നഗര പരിധിയിൽ ഇന്ന് മുതല്‍ ആരംഭിച്ചു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് തൃശ്ശൂര്‍. കോഴിക്കോട് മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.
ജനുവരി 10 മുതൽ, തൃശ്ശൂരിലെയും കോഴിക്കോടിലെയും ജിയോ ഉപയോക്താക്കൾക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്.
4G നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5G നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാൻഡലോൺ 5G ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5G വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്ക് സ്‌ലൈസിംഗ് എന്നി പുതിയതും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ കഴിയും.
advertisement
5G സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5G പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5G കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും
മലയാളം വാർത്തകൾ/ വാർത്ത/Tech/
Jio True 5G | ജിയോ ട്രൂ 5G തൃശ്ശൂരും കോഴിക്കോട് നഗരത്തിലും സേവനം ആരംഭിച്ചു
Next Article
advertisement
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
  • തൃശൂർ ശ്രീനാരായണപുരത്ത് അധ്യാപകൻ ഭരത്കൃഷ്ണക്ക് രക്ഷിതാവിന്റെ മർദനമേറ്റു.

  • നിരവധി കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയായ ധനീഷ് അധ്യാപകൻ ഭരത്കൃഷ്ണയെ മർദിച്ചു.

  • മർദനത്തിൽ പരിക്കേറ്റ അധ്യാപകൻ ചികിത്സ തേടിയതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

View All
advertisement