ജിയോ ഐഐടി-ബിയുമായി ചേർന്ന് 'ഭാരത് ജിപിടി' ആരംഭിക്കും: ആകാശ് അംബാനി

Last Updated:

ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക ടെക്‌ഫെസ്റ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെയർമാൻ ആകാശ് അംബാനി.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബോംബെയുമായി ചേർന്ന് 'ഭാരത് ജിപിടി' പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ടെലിവിഷനുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ചു ജിയോ സമഗ്രമായി ചിന്തിക്കുകയാണെന്നും ഇപ്പോൾ കുറച്ചുകാലമായി അതിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക ടെക്‌ഫെസ്റ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെയർമാൻ ആകാശ് അംബാനി.
"വികസനത്തിന്റെ ഒരു ഇക്കോസിസ്റ്റം നിർമ്മിക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കൂടാതെ "ജിയോ 2.0" ന്റെ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞങ്ങൾ ഐഐടി ബോംബെയുമായി ചേർന്ന് 'ഭാരത് ജിപിടി' പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള പ്രോജക്റ്റിൽ പ്രവർത്തിക്കുകയാണ്", ജിയോയും ഐഐടി ബോംബെയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
"നിലവിൽ, വലിയ ഭാഷാ മോഡലുകളുടെയും ജനറേറ്റീവ് എഐയുടെയും ഉപരിതലം മാത്രമേ നമുക്ക് പ്രാപ്യമായുള്ളൂ. അടുത്ത ദശകത്തെ ഈ ആപ്ലിക്കേഷനുകൾ നിർവചിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും പരിവർത്തനം ചെയ്യും. ഞങ്ങളുടെ എല്ലാ മേഖലകളിലും എഐ ഉപയോഗപ്പെടുത്താൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.
advertisement
മീഡിയ സ്‌പേസ്, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷൻ, ഉപകരണങ്ങൾ എന്നിവയിൽ കമ്പനി ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞങ്ങൾ കുറച്ച് കാലമായി ടിവികൾക്കായി ഞങ്ങളുടെ സ്വന്തം ഒഎസിൽ (ഓപ്പറേറ്റിംഗ് സിസ്റ്റം) പ്രവർത്തിക്കുന്നു, അത് എങ്ങനെ അവതരിപ്പിക്കാമെന്ന് ഞങ്ങൾ സമഗ്രമായി ചിന്തിക്കുകയാണ്," അംബാനി പറഞ്ഞു.
തന്റെ സഹോദരൻ ഈ വർഷത്തിൽ വിവാഹിതനാകാൻ പോകുന്നതിനാൽ 2024 കുടുംബത്തിന് ഒരു പ്രത്യേക വർഷമാണെന്ന് അംബാനി പറഞ്ഞു,
advertisement
5ജി പ്രൈവറ്റ് നെറ്റ്‌വർക്കുകൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി വളരെ ആവേശത്തിലാണ്, ഏത് എന്റർപ്രൈസസിനും അതിന്റെ വലുപ്പം പരിഗണിക്കാതെ 5ജി സ്റ്റാക്ക് സേവനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അടുത്ത ദശകത്തിന്റെ "ഏറ്റവും വലിയ ഇന്നൊവേഷൻ സെന്റർ" ആണെന്ന് വിശേഷിപ്പിച്ച ആകാശ് അംബാനി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യം 6 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയ്ക്ക് നല്ലതാണെന്ന വിശ്വാസത്തോടെയാണ് ജിയോ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു, പണത്തെ രാജ്യത്തിന് നൽകുന്ന സേവനത്തിന്റെ "ഉൽപ്പന്നം" എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
advertisement
ജിയോയെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് എന്ന് വിളിച്ച അംബാനി, യുവസംരംഭകർ പരാജയപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞു.
"സംരംഭകർ സമൂഹനന്മയ്ക്കായി പ്രവർത്തിക്കണം. പ്രത്യേകിച്ചും ഉപഭോക്തൃ മേഖലയിൽ ഒരാൾ ഇടപെടുകയാണെങ്കിൽ, അവർ ചെയ്യുന്ന ജോലിയിൽ അഗാധമായ അഭിനിവേശം ഉണ്ടായിരിക്കണം.
ജനസംഖ്യയും ജാതിയും ഉൾപ്പെടെയുള്ള അതിർവരമ്പുകൾ മറികടക്കുന്നതിന് സാങ്കേതികവിദ്യ സഹായിക്കും. കൂടാതെ ജിയോ എല്ലായ്പ്പോഴും ഭാവിയിലെ സാങ്കേതികവിദ്യയിൽ ശ്രദ്ധിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
ജിയോ ഐഐടി-ബിയുമായി ചേർന്ന് 'ഭാരത് ജിപിടി' ആരംഭിക്കും: ആകാശ് അംബാനി
Next Article
advertisement
യുഡിഎഫിന് എസ്‍ഡിപിഐ പിന്തുണയില്ല; പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്
യുഡിഎഫിന് എസ്‍ഡിപിഐ പിന്തുണയില്ല; പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്
  • പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു.

  • എസ്ഡിപിഐയുടെ പിന്തുണ ഇല്ലാതിരുന്നതോടെ യുഡിഎഫും ബിജെപിയും അഞ്ച് വോട്ടുകൾ വീതം നേടി.

  • പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉടൻ രാജിവച്ചു.

View All
advertisement