QR കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുന്നറിയിപ്പുമായി കേരളാ പൊലിസ്

Last Updated:

ആധുനികജീവിതത്തില്‍ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു

ആധുനികജീവിതത്തില്‍ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു.  ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ലിങ്ക് തുറക്കുമ്പോള്‍ യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് പൊലീസ് അറിയിച്ചു. കോഡ് സ്‌കാനര്‍ ആപ്പ് സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതമെന്നും അറിയിപ്പില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് കേരളാ പൊലീസ് കുറിപ്പ് പങ്കുവെച്ചത്.
 കുറിപ്പിന്റെ പൂർണ്ണരൂപം:
ആധുനികജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.
1. QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
2. ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.
advertisement
3. QR കോഡ് സ്കാനർ APP- സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.
4. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.
5. QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.‌‌
6. കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക
advertisement
7. QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
8. ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
QR കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുന്നറിയിപ്പുമായി കേരളാ പൊലിസ്
Next Article
advertisement
മലപ്പുറത്ത് ബസിൽവച്ച് 13 കാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറത്ത് ബസിൽവച്ച് 13 കാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
  • മലപ്പുറത്ത് 13 വയസ്സുകാരനെ ബസിൽ ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

  • കണ്ടോട്ടി പോലീസ് പ്രതിയെ വയനാട് പുതിയ ജോലി സ്ഥലത്ത് നിന്ന് പിടികൂടി.

  • പ്രതിക്കെതിരെ 2020 ൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് എടുത്തിട്ടുണ്ട്.

View All
advertisement