ഉപയോക്താക്കളുടെ സ്വകാര്യതയും പരസ്യങ്ങളും; യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് മെറ്റയും ഫേസ്ബുക്കും

Last Updated:

മെറ്റയുടെ ബിസിനസ് മോഡലിന് ഭീഷണിയായേക്കാവുന്ന 2019ലെ ജര്‍മന്‍ ആന്റി ട്രസ്റ്റ് കേസ് കോടതി ശരിവെച്ചു

ജര്‍മന്‍ ആന്റിട്രസ്റ്റ് കേസില്‍ യൂറോപ്യന്‍ യൂണിയൻ പരമോന്നത കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട് മെറ്റ-ഫേസ്ബുക്ക്. പരസ്യ ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിക്കുന്നതിൽ കോടതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോലെയുള്ള കമ്പനികള്‍ യൂറോപ്പിന്റെ സ്വകാര്യത നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള അധികാരം കോംപറ്റീഷന്‍ റെഗുലേറ്റര്‍മാര്‍ക്കുണ്ടെന്ന് യൂറോപ്യന്‍ കോടതി ബെഞ്ച് വ്യക്തമാക്കി.
അതേസമയം കോടതിയുടെ തീരുമാനം വിശകലനം ചെയ്ത് വരികയാണെന്നും വിഷയത്തില്‍ അഭിപ്രായം പിന്നീട് പറയുമെന്നും മെറ്റാ അധികൃതര്‍ അറിയിച്ചു.
മെറ്റയുടെ ബിസിനസ് മോഡലിന് ഭീഷണിയായേക്കാവുന്ന 2019ലെ ജര്‍മന്‍ ആന്റി ട്രസ്റ്റ് കേസ് കോടതി ശരിവെച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ്, എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളുടെ പ്രവര്‍ത്തന രീതിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം ആ ഡേറ്റയുടെ അടിസ്ഥാനത്തില്‍ പരസ്യം നൽകുന്നത്ഇതിലുള്‍പ്പെട്ടിരുന്നു. മെറ്റ ജര്‍മന്‍ വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നു.
advertisement
Also Read- 2ജി മുക്ത് ഭാരത്: 4ജി കണക്ടിവിറ്റിയുമായി ജിയോ ഭാരത് ഫോൺ; വില 999 രൂപ മുതൽ
അതേസമയം ചൊവ്വാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധി ഇനി ടെക്‌നോളജി കമ്പനികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്. പ്രധാന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ആധിപത്യം കുറയ്ക്കാനുള്ള ശ്രമത്തില്‍ മുന്നില്‍ നില്‍ക്കുന്നത് യൂറോപ്പാണ്. അടുത്ത മാസത്തോടെ ഈ മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
advertisement
Also Read- ഇനി ഇത്ര വായിച്ചാൽ മതി; ഓരോ ദിവസവും വായിക്കാവുന്ന ട്വീറ്റുകളുടെ പരിധി നിശ്ചയിച്ച് ഇലോൺ മസ്ക്
അതേസമയം ഫേസ്ബുക്ക് സ്വന്തം പ്ലാറ്റ്‌ഫോമില്‍ കസ്റ്റമര്‍ ഡേറ്റ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കുന്നതിനെ ജര്‍മ്മന്‍ ഫെഡറല്‍ കാര്‍ട്ടല്‍ ഓഫീസ് എതിര്‍ത്തിട്ടില്ല. ഫേസ്ബുക്ക് തങ്ങളുടെ പരസ്യങ്ങളുടെ ടാര്‍ഗറ്റിംഗ് കൃത്യത ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട ആപ്പുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്നും ജര്‍മന്‍ ഫെഡറല്‍ കാര്‍ട്ടല്‍ ഓഫീസ് വാദിച്ചു.
ഡേറ്റ പ്രോസസിംഗിനായി ഫേസ്ബുക്ക് എങ്ങനെയാണ് ഉപയോക്താവിന്റെ സമ്മതം നേടുന്നതെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്വകാര്യത നിയന്ത്രണ നിയമങ്ങള്‍ പ്രകാരം തങ്ങളുടെ ഡേറ്റ ഉപയോഗിക്കുന്ന വിവരം കമ്പനികള്‍ ഉപയോക്താക്കളെ വ്യക്തമായി അറിയിച്ചിരിക്കണം.
advertisement
അതേസമയം യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ തീരുമാനം ഡാറ്റ ഇക്കോണമിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസിന് കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഫെഡറല്‍ കാര്‍ട്ടല്‍ ഓഫീസ് പ്രസിഡന്റ് ആന്‍ഡ്രിയാസ് മുന്റ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഉപയോക്താക്കളുടെ സ്വകാര്യതയും പരസ്യങ്ങളും; യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് മെറ്റയും ഫേസ്ബുക്കും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement