ഇന്ത്യൻ വിപണിയിൽ കൂടുതൽ 5 ജി ബജറ്റ് ഫോണുകൾ എത്തിയേക്കുമെന്ന് സെമികണ്ടക്ടർ കമ്പനി ക്വാൽകോം

Last Updated:

ബജറ്റ് 5 ജി ഫോണുകൾ അവതരിപ്പിക്കാൻ പല ബ്രാൻഡുകളും ആലോചിക്കുന്നതായി ക്വാൽകോം ഇന്ത്യയുടെ പ്രസിഡന്റ് സാവി സോയിൻ ന്യൂസ് 18 നോട് പറഞ്ഞു

ഇന്ത്യയിൽ 5ജി നിലവിൽ വന്നെങ്കിലും കൂടുതൽ 5 ജി ബജറ്റ് ഫോണുകൾക്കായുള്ള കാത്തിരിപ്പിലാണ് പലരും. 12,000 രൂപ കൊടുത്താൽ ഒരു ബഡ്ജറ്റ് 5 ജി ഫോൺ ലഭിക്കുമെന്നും അത്തരം കൂടുതൽ ഫോണുകൾ ഇനിയും എത്തിയേക്കാമെന്നും പലരും കരുതുന്നു. ഉടൻ തന്നെ വിപണിയിൽ ഇവ എത്തുമെന്ന പ്രതീക്ഷയും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.
ഇതേക്കുറിച്ച് സെമികണ്ടക്ടർ നിർമാതാക്കളായ ക്വാൽകോം ന്യൂസ് 18 നോട് സംസാരിച്ചു. ജനറേറ്റീവ് എഐ ഉപയോ​ഗപ്പെടുത്തിയിട്ടുള്ള മൊബൈൽ ചിപ്‌സൈറ്റ് നിർമിക്കുന്ന തിരക്കിലാണ് ഇപ്പോൾ കമ്പനിയെന്നും ഇന്ത്യയിൽ കൂടുതൽ 5 ജി ബജറ്റ് ഫോണുകൾ നിർമിക്കാനുള്ള സാധ്യതകൾ ഇല്ലാതായിട്ടില്ലെന്നും ഇതേക്കുറിച്ച് മറ്റ് കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള ചർച്ചകൾ നടത്തിവരികയാണെന്നും ക്വാൽകോം ഇന്ത്യയുടെ പ്രസിഡന്റ് സാവി സോയിൻ ന്യൂസ് 18 നോട് പറഞ്ഞു. രാജ്യത്ത് 5 ജി ഫോണു​കളുടെ വിൽപന വർധിച്ചു വരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ബജറ്റ് 5 ജി ഫോണുകൾ അവതരിപ്പിക്കാൻ പല ബ്രാൻഡുകളും ആലോചിക്കുന്നതായാണ് തങ്ങൾ മനസിലാക്കുന്നതെന്നും സാവി സോയിൻ പറഞ്ഞു. ഷവോമി, റിയൽ മി തുടങ്ങിയ കമ്പനികൾ അവയിൽ ചിലതാണ്. ഈ ജനപ്രിയ ബ്രാൻഡുകളിൽ നിന്നും കൂടുതൽ 5 ജി ബജറ്റ് ഫോണുകൾ എത്തുന്നത് ആളുകൾ കാത്തിരിക്കുകയാണെന്നും രാജ്യത്തിന്റെ പല മുക്കിലും മൂലയിലും 5 ജി സേവനങ്ങൾ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
100 ദശലക്ഷത്തിലധികം 5 ജി ഉപയോക്താക്കൾ 5 ജി ഡാറ്റ പ്ലാനുകൾക്കായി പ്രീമിയം അടയ്ക്കുന്നില്ല. ഇവർക്ക് 4 ജി ഡാറ്റ പ്ലാനുകളിൽ നിന്നു തന്നെ അത് ലഭിക്കുമെന്നും സാവി സോയിൻ പറഞ്ഞു.
ചെറിയ ബജറ്റിൽ ഗുണനിലവാരമുള്ള ഫോണുകൾ വന്നാൽ സന്തോഷത്തോടെ തന്നെ 4 ജി നെറ്റ്‍വർക്കോ 5 ജി നെറ്റ്‍വർക്കോ ഉപയോ​ഗിക്കാൻ സാധിക്കുന്ന 300 ദശലക്ഷത്തിലധികം ഫീച്ചർ ഫോൺ ഉപയോക്താക്കൾ ഇന്ത്യയിലുണ്ടെന്നും സാവി സോയിൻ കൂട്ടിച്ചേർത്തു.
‌ലാവാ ബ്ലെയ്സ് 5ജി (Lava Blaze 5G – 10,999), റെഡ്മി 12 5ജി / പോക്കോ എം6 പ്രോ (Redmi 12 5G/Poco M6 Pro) – വില 10999, 11999, ഇൻഫിനിക്സ് ഹോട്ട് 30 5ജി (Infinix Hot 30 5G – 12,499 രൂപ), സാസംങ് ഗ്യാലക്സി എം13 5ജി (Samsung Galaxy M13 5G – 13,999 രൂപ), വിവോ T2x (Vivo T2x – 13,999 രൂപ) തുടങ്ങിയ 5 ജി ബജറ്റ് സ്മാർട്ഫോണുകൾ ഇന്ന് വിപണിയിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യൻ വിപണിയിൽ കൂടുതൽ 5 ജി ബജറ്റ് ഫോണുകൾ എത്തിയേക്കുമെന്ന് സെമികണ്ടക്ടർ കമ്പനി ക്വാൽകോം
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement