വനിതാ മുന്നേറ്റം ബഹിരാകാശത്തും ; വനിതാ നടത്തം വിജയകരം
Last Updated:
സ്ത്രീകൾക്കുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാൽ പലവട്ടം മാറ്റിവച്ച യാത്രയാണ് യാഥാർഥ്യമായത്
ബഹിരാകാശത്തും വനിതാ മുന്നേറ്റം യാഥാർഥ്യമാക്കി നാസ. വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം വിജയകരം. സത്രീകൾക്ക് മാത്രമല്ല മാനവരാശിക്ക് തന്നെ പ്രചോദനമാകാവുന്ന നേട്ടമെന്ന് ചരിത്ര നടത്തം പൂർത്തിയാക്കിയ ക്രിസ്റ്റീന കോച്ചും ജെസീക്ക മേയറും പ്രതികരിച്ചു.
അമേരിക്കൻ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജെസീക്ക മേയറും ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുവരുമായി ആശയവിനിമയം നടത്തി. ധീരരും ബുദ്ധിശാലികളുമായ സ്ത്രീകൾ എന്ന് ട്രംപ് ഇരുവരെയും അഭിനന്ദിച്ചു. ചരിത്ര നേട്ടമെന്ന് നാസയും വിശേഷിപ്പിച്ചു. ഏഴ് മണിക്കൂറോളം ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിച്ച ഇവർ പവർ കൺട്രോൺ യൂണിറ്റുകൾ മാറ്റിസ്ഥാപിച്ചു.
LIVE NOW: Tune in to watch the first #AllWomanSpacewalk in human history! 👩🏻🚀
Starting at approximately 7:50am ET, @Astro_Christina & @Astro_Jessica venture into the vacuum of space to replace a failed power controller. Watch: https://t.co/2SIb9YXlRh
— NASA (@NASA) October 18, 2019
advertisement
സ്ത്രീകൾക്കുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാൽ പലവട്ടം മാറ്റിവച്ച യാത്രയാണ് യാഥാർഥ്യമായത്. ക്രിസ്റ്റീന കോച്ചിൻറെ നാലാമത്തെയും ജസീക്ക മേയറിന്റെ ആദ്യത്തെയും ബഹിരാകാശ നടത്തമാണിത്. ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുള്ളത്. എന്നാൽ അപ്പോഴെല്ലാം ഒരു പുരുഷബഹിരാകാശ ഗവേഷകനും ഒപ്പമുണ്ടായിരുന്നു. 1984ൽ റഷ്യയുടെ തന്നെ വെറ്റ്‌ലാന സവിത്‌സ്കയ ആണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2019 7:42 AM IST


