മരുന്ന് കഴിക്കാന്‍ മറന്നോ ? ഇനി ഫോൺ ഓർമിപ്പിക്കും; പുതിയ ഫീച്ചറുമായി സാംസങ്
- Published by:Arun krishna
- news18-malayalam
Last Updated:
മരുന്ന് കഴിക്കേണ്ട സമയങ്ങളിൽ ആപ്പിൽ നിന്നും കൃത്യമായി നിർദ്ദേശം ലഭിക്കും
മരുന്ന് കഴിച്ചോ, കഴിക്കാൻ മറന്നോ എന്നാല്‍ ഇനി ആശങ്ക വേണ്ട. ഉപഭോക്താക്കളെ മരുന്ന് കഴിക്കാൻ ഓർമിപ്പിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. സാംസങിന്റെ ഹെൽത്ത് ആപ്പ് (Health App) വഴിയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി നിങ്ങൾ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അതിൽ രേഖപ്പെടുത്താൻ കഴിയും. മരുന്ന് എത്ര നേരം കഴിക്കണം, മരുന്നിന്റെ അളവ്, അതിന്റെ രൂപവും നിറവും വരെ ഈ ആപ്പിൽ വിവരങ്ങളായി സൂക്ഷിക്കാൻ കഴിയും. മരുന്ന് കഴിക്കേണ്ട സമയങ്ങളിൽ ആപ്പിൽ നിന്നും കൃത്യമായി നിർദ്ദേശം ലഭിക്കും.
തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് സാംസങ് ഇപ്പോൾ ഈ ഫീച്ചർ അവതരിക്കുന്നത്. ഈ മാസം അവസാനത്തെ അപ്‌ഡേറ്റിലൂടെ അമേരിക്കയിൽ ഈ ഫീച്ചർ ലഭ്യമാകും എന്നാണ് വിവരം. കൂടാതെ ആവശ്യമെങ്കിൽ ഡോക്ടർമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരവും ഈ ഫീച്ചർ ഒരുക്കുന്നുണ്ട്.
Also Read - നിങ്ങളുടെ പാസ് വേഡ് ഇതാണോ? ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച സുരക്ഷിതമല്ലാത്ത പാസ് വേഡുകൾ
കൂടാതെ നിങ്ങൾ കഴിക്കുന്ന മരുന്നിലെ ഘടകങ്ങളെ തിരിച്ചറിയാനും അപകടകരമായ എന്തെങ്കിലും മരുന്നുകളിൽ ഉണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള വിവരവും ഈ ആപ്പ് വഴി ഉപഭോക്താക്കൾക്ക് അറിയാൻ കഴിയും. മെഡിക്കൽ രംഗവുമായി ബന്ധമുള്ള എൽസേവ്യർ (Elsevier)എന്ന കമ്പനിയിലെ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് സാംസങ് ഈ ആപ്പ് ഡെവലപ്പ് ചെയ്തത്.
advertisement
സാംസങ് ഫോണുകളിൽ ആൻഡ്രോയ്ഡ് വേർഷൻ 8 ന് മുകളിൽ ഉള്ളവർക്കാണ് ഈ ഫീച്ചർ ലഭ്യമാവുക. അല്ലെങ്കിൽ സാംസങ് ഹെൽത്ത് ആപ്പ് വേർഷൻ 6.26 ലേക്ക് അപ്ഡേറ്റ് ചെയ്യണം. ഉപയോഗിക്കുന്ന മൊബൈലുകളുടെ മോഡൽ അനുസരിച്ച് ആപ്പിന്റെ ഫീച്ചറുകളിലും വ്യത്യാസം വന്നേക്കാമെന്ന് കമ്പനി പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 22, 2023 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
മരുന്ന് കഴിക്കാന്‍ മറന്നോ ? ഇനി ഫോൺ ഓർമിപ്പിക്കും; പുതിയ ഫീച്ചറുമായി സാംസങ്