കോവിഡ് ലോക്ക്ഡൗണിൽ ബോറഡിച്ചു തുടങ്ങിയോ? ഫോട്ടോഗ്രഫിയിൽ താത്പര്യമുണ്ടെങ്കിൽ അൽപ്പം പഠിച്ചാലോ, അതിനുള്ള അവസരമൊരുക്കുകയാണ് നിക്കോൺ. ലോക്ക്ഡൗൺ കാലത്ത് സൗജന്യ ഓൺലൈൻ ക്ലാസ്.
അവാർഡ് ജേതാവായ ഫോട്ടോഗ്രാഫർ രഘു റായിക്കൊപ്പം ചേർന്നാണ് പുതിയ സംരംഭം. കൂടാതെ നിരവധി പ്രമുഖരായ ഫോട്ടോഗ്രാഫർമാരും ക്ലാസിന്റെ ഭാഗമാകും.
വിവിധ തീമുകളായി തിരിച്ചായിരിക്കും ക്ലാസ്. വൈൽഡ് ലൈവ്, വിവാഹം, ഇന്റീരിയർ-ആർക്കിടെക്ചർ, സ്ട്രീറ്റ്, പോർട്രെയ്റ്റ്, ഫുഡ്, പെറ്റ് ഫോട്ടോഗ്രഫി എന്നിങ്ങനെ താത്പര്യമനുസരിച്ച് തീം തിരഞ്ഞെടുക്കാം.
ഫോട്ടോഗ്രഫിയിൽ പ്രാവീണ്യം നേടിയവരായിരിക്കും ക്ലാസുകൾ നടത്തുക. നിക്കോണിന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ ലൈവ് സ്ട്രീമിങ് ആയാകും ക്ലാസുകൾ.
ക്ലാസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിക്കോണിന്റെ ഔദ്യോഗിക പേജിൽ ലഭ്യമാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.