SCO SUMMIT 'ഭാഷിണി'യുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; അവതരിപ്പിച്ചത് ഇന്ത്യയുടെ എഐ അധിഷ്ഠിത ലാംഗ്വേജ് പ്ലാറ്റ് ഫോം
- Published by:Arun krishna
- news18-malayalam
Last Updated:
എസ്സിഒ രാജ്യങ്ങളുമായി ഈ സാങ്കേതികവിദ്യ പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. ഇതിന്റെ സാധ്യതകള്‍ മനസിലാക്കി 2022ല്‍ ഇന്ത്യ ഗവണ്‍മെന്റ് ഭാഷിണി എന്ന എഐ അധിഷ്ഠിത ലാംഗ്വേജ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. ഇത് തത്സമയം ഭാഷ വിവര്‍ത്തനം ചെയ്യുകയും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആളുകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ പരസ്പരം സംവദിക്കുന്നതിനായിഭാഷാ തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യും. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയിൽഈ സാങ്കേതികവിദ്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചു. എസ്സിഒ രാജ്യങ്ങളുമായി ഈ സാങ്കേതികവിദ്യ പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘പരിഷ്‌കാരങ്ങള്‍ക്കും ആധുനികവല്‍ക്കരണത്തിനുമുള്ള നിര്‍ദ്ദേശങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നു’ ചൊവ്വാഴ്ച എസ്സിഒയുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. എസ്സിഒയ്ക്കുള്ളിലെ ഭാഷാ തടസ്സങ്ങള്‍ മറികടക്കാന്‍ ഇന്ത്യയുടെ എഐ അധിഷ്ഠിത ഭാഷാ പ്ലാറ്റ്ഫോമായ ഭാഷിണി പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സമഗ്രമായ വളര്‍ച്ചയ്ക്കുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉദാഹരണമായി ഇത് വര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് എസ്‌സിഒ?
റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ സ്ഥാപക രാജ്യങ്ങളുമായി ചേർന്ന് 2001-ലാണ് എസ്സിഒ സ്ഥാപിതമായത്. പിന്നീട് 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും സംഘടനയില്‍ സ്ഥിരാംഗങ്ങളായി. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഉച്ചകോടിയില്‍ ഇറാനും എസ്സിഒയില്‍ സ്ഥിരാംഗത്വം നേടി.
advertisement
ഒരു ബഹുരാഷ്ട്ര സംഘടനയാണെങ്കിലും, നിലവില്‍, എസ്‌സിഒയുടെ ഔദ്യോഗിക ഭാഷകള്‍ മന്ദാരിനും, റഷ്യയുമാണ്. ഓര്‍ഗനൈസേഷന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ചേര്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എസ്‌സിഒയുടെ ഭാഷാപരമായ തടസ്സങ്ങളെ ഊന്നിപ്പറയുകയും, സമഗ്രമായ വളര്‍ച്ച കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഇത് വര്‍ത്തിക്കുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മോദി ഭാഷിണിയെ എസ്സിഒയ്ക്ക് പരിചയപ്പെടുത്തിയത്. ‘ഭാഷാ തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്, എഐ അധിഷ്ഠിത ഭാഷാ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ അദ്ദേഹം പറഞ്ഞു.
advertisement
എന്താണ് ഭാഷിണി?
2022-ലാണ് പ്രധാനമന്ത്രി മോദി നാഷണല്‍ ലാംഗ്വേജ് ടെക്‌നോളജി മിഷന് (NLTM) കീഴില്‍ ഭാഷിണി ആരംഭിച്ചത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് (Meity) പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഭാഷാ തടസ്സങ്ങള്‍ക്ക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പരിഹാരം നല്‍കുന്നതിനാണ് ഇത് അവതരിപ്പിച്ചത്.
ഇന്ത്യന്‍ ഭാഷകള്‍ക്കായി ഓപ്പണ്‍ സോഴ്സ് മോഡലുകള്‍, ടൂളുകള്‍, സൊല്യൂഷനുകള്‍ (ഉല്‍പ്പന്നങ്ങളും സേവനങ്ങളും) എന്നിവ വികസിപ്പിക്കാനും പങ്കിടാനും AI/ML, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) പോലുള്ള സാങ്കേതികവിദ്യകള്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നു. രാജ്യത്തെ ഇംഗ്ലീഷ് സംസാരിക്കാത്ത ജനങ്ങളെ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കൊണ്ടുവരികയും അവരുടെ ഭാഷയില്‍ തന്നെ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
advertisement
എഐ അധിഷ്ഠിത ഭാഷാ വിവര്‍ത്തന സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിയുടെ കീഴിലുള്ള ശാസ്ത്ര, സാങ്കേതികവിദ്യ, നവീകരണ ഉപദേശക സമിതി (PM-STIAC) വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 06, 2023 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
SCO SUMMIT 'ഭാഷിണി'യുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; അവതരിപ്പിച്ചത് ഇന്ത്യയുടെ എഐ അധിഷ്ഠിത ലാംഗ്വേജ് പ്ലാറ്റ് ഫോം