ആരോഗ്യ സേതു ആപ്പ് അത്യാധുനിക നിരീക്ഷണ സംവിധാനമെന്ന് രാഹുൽ ഗാന്ധി; സ്വകാര്യതയിൽ ആശങ്ക
- Published by:Gowthamy GG
- news18-malayalam
Last Updated:
സ്വകാര്യ ഓപ്പറേറ്ററുടെ നിയന്ത്രണത്തിലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പെന്ന് രാഹുൽഗാന്ധി ആരോപിച്ചു.
ന്യൂഡൽഹി: ആരോഗ്യ സേതു ആപ്പിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഔട്ട്‌സോഴ്‌സ് ചെയ്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്പെന്ന് രാഹുൽഗാന്ധി ആരോപിച്ചു. ഗുരുതരമായ വിവര സുരക്ഷയും സ്വകാര്യതയുടെ ആശങ്കകളും ഉയർത്തുന്നതാണിതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കി.
സുരക്ഷിതരായിരിക്കാൻ സാങ്കേതിക വിദ്യ നമ്മളെ സഹായിക്കുന്നു. എന്നാല്‍ ഭയം ജനിപ്പിച്ച് രാജ്യത്തെ പൗരന്മാരെ അവരുടെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നത് ശരിയല്ല- രാഹുൽഗാന്ധി വ്യക്തമാക്കുന്നു.
കോവിഡ് 19 അണുബാധയ്ക്ക് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. കൊറോണ വൈറസ് ഒഴിവാക്കാനുള്ള വഴികളും അതിന്റെ ലക്ഷണങ്ങളും ഉൾപ്പെടെ പ്രധാനപ്പെട്ട വിവരങ്ങളും ഇത് ആളുകൾക്ക് നൽകുന്നു.
കേന്ദ്ര സർക്കാർ ജീവനക്കാർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല ഇത് ഉപയോഗിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടാൻ സ്വകാര്യ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
You may also like:തടി കുറച്ച് പുത്തൻ ലുക്കിൽ ധ്യാൻ ശ്രീനിവാസൻ; മേക്കോവർ ചിത്രം പുറത്തുവിട്ടത് അജു വർഗീസ്
advertisement
[NEWS]
ആപ്പുമായി ബന്ധപ്പെട്ട് നിരവധി സ്വകാര്യതാ പ്രശ്നങ്ങൾ സാങ്കേതിക വിദഗ്ധർ ഉന്നയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമോ എന്നകാര്യത്തില്‍ ആശങ്കയുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2020 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആരോഗ്യ സേതു ആപ്പ് അത്യാധുനിക നിരീക്ഷണ സംവിധാനമെന്ന് രാഹുൽ ഗാന്ധി; സ്വകാര്യതയിൽ ആശങ്ക