ഇന്റർഫേസ് /വാർത്ത /money / എഐ അസിസ്റ്റന്റ് ടൂളുമായി മൈക്രോസോഫ്റ്റ്; 'സെക്യൂരിറ്റി കോപൈലറ്റ്' പുറത്തിറക്കി; പ്രത്യേകതകളറിയാം

എഐ അസിസ്റ്റന്റ് ടൂളുമായി മൈക്രോസോഫ്റ്റ്; 'സെക്യൂരിറ്റി കോപൈലറ്റ്' പുറത്തിറക്കി; പ്രത്യേകതകളറിയാം

സൈബർ ഭീഷണികൾ വേഗത്തിൽ കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനും പുതിയ എഐയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ

സൈബർ ഭീഷണികൾ വേഗത്തിൽ കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനും പുതിയ എഐയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ

സൈബർ ഭീഷണികൾ വേഗത്തിൽ കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനും പുതിയ എഐയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ

  • Share this:

സൈബർ സുരക്ഷാ ലംഘനങ്ങളും ഭീഷണികളും തിരിച്ചറിയാനും ഡാറ്റ വിശകലനം ചെയ്യാനുമായി ഓപ്പൺ എഐ ടൂൾ‌ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ഏറ്റവും പുതിയ GPT-4 ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഉപയോഗപ്പെടുത്തുന്ന ‘സെക്യൂരിറ്റി കോപൈലറ്റ്’ എന്ന ടൂളാണ് കമ്പനി അവതരിപ്പിച്ചത്. സൈബർ ഭീഷണികൾ വേഗത്തിൽ കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനും പുതിയ എഐയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പൺ എഐയിൽ കമ്പനി കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

”സൈബർ സെക്യൂരിറ്റി പ്രൊഫഷണലുകൾ പലപ്പോഴും പല വെല്ലുവിളികളും നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ അവരെ സഹായിക്കുന്ന ആദ്യത്തെ ജനറേറ്റീവ് എഐ സെക്യൂരിറ്റി ടൂളാണ് സെക്യൂരിറ്റി കോപൈലറ്റ്”, മൈക്രോസോഫ്റ്റ് സെക്യൂരിറ്റി കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് വസു ജക്കൽ പറഞ്ഞു.

Also Read- ജാമ്യ ഉത്തരവ് പരിഗണിക്കവെ ചാറ്റ് ജിപിടി സേവനം ഉപയോഗിച്ച് പഞ്ചാബ് – ഹരിയാന ഹൈക്കോടതി

തടസങ്ങളില്ലാതെ പ്രവർത്തിക്കാനാകും വിധമാണ് സെക്യൂരിറ്റി കോപൈലറ്റ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് വേ​ഗത്തിൽ തിരിച്ചറിയാനും മെഷീൻ വേഗതയിൽ കൂടുതൽ വിവരവങ്ങൾ ശേഖരിക്കാനും കാര്യക്ഷമമായ തീരുമാനങ്ങൾ എടുക്കാനും പുതിയ ടൂൾ സഹായിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഡാറ്റ സംഗ്രഹിക്കുക, അപകടസാധ്യതകൾ പരിശോധിക്കുക, തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നതിന് ജീവനക്കാരെ ഈ എഐ സഹായിക്കും. സൈബർ ആക്രമണകാരികൾ, അവരുടെ തന്ത്രങ്ങൾ, സാങ്കേതികതകൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവോടെയാണ് സുരക്ഷാ മേഖലയിലെ ടീമുകൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ സെക്യൂരിറ്റി കോപൈലറ്റ് തുടർച്ചയായി പഠിക്കുകയും അതിന്റെ സേവനം മെച്ചപ്പെടുത്തുകയും ചെയ്യും.

Also Read- ആധാറും പാനും ഇതുവരെ ബന്ധിപ്പിച്ചില്ലേ? സ്മാര്‍ട്ട്ഫോൺ വഴി എളുപ്പത്തിൽ ലിങ്ക് ചെയ്യുന്നത് എങ്ങനെ?

മൈക്രോസോഫ്റ്റിന്റെ സേർച്ച് എഞ്ചിൻ പ്ലാറ്റ്ഫോമായ ബിംഗിൽ ഓപ്പൺ എഐ ആയ ചാറ്റ് ജിപിടിയുടെ (ChatGPT) സേവനം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ബിം​ഗിന്റെ അപ്ഡേറ്റഡ് വേ‍ർഷനും മൈക്രോസോഫ്റ്റ് ലോഞ്ച് ചെയ്തിരുന്നു ആദ്യം, തിരഞ്ഞെടുത്ത ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് മാത്രമാണ് പുതിയ സേവനം ലഭ്യമായത്. ‌ ചാറ്റ് ജിപിടിയുടെ നാലാം പതിപ്പാണ് ബിം​ഗിൽ ഉപയോഗിക്കുന്നത്. തൽക്കാലത്തേക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചോദ്യങ്ങളോട് മാത്രമേ ബിം​ഗിലെ ചാറ്റ് ജിപിടി പ്രതികരിക്കൂ. പ്രിവ്യൂ ഘട്ടത്തിനു ശേഷം ഉപയോക്താക്കൾക്ക് കൂടുതൽ വിപുലമായ സേവനങ്ങൾ ലഭ്യമാകും.

സങ്കീർണമായ ചോദ്യങ്ങൾക്ക് തിരച്ചിലുകൾ നടത്തി അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തി അതു നിങ്ങൾക്കു മുൻപിൽ ലളിതമായി അവതരിപ്പിക്കാൻ ബിം​ഗിലെ ചാറ്റ് ജിപിടിക്കു കഴിയും. ചോദ്യങ്ങള്‍ക്കുത്തരമായി ചില ലിങ്കുകള്‍ കാണിക്കുന്നതിന് പകരം, വിവിധ ഉറവിടങ്ങള്‍ തിരഞ്ഞ് സംഗ്രഹിച്ചുള്ള ഒരു മറുപടിയാണ് ചാറ്റ് ജിപിടി ലിങ്ക്ഡ് ആയിട്ടുള്ള ബിംഗ്ബ്രൗസര്‍ നല്‍കുക. ഉദാഹരണത്തിന്, ഒരാൾ ഒരു പാചകക്കുറിപ്പ് ഉപയോഗിച്ച് ഒരു വിഭവം തയ്യാറാക്കുകയും ഒരു പ്രത്യേക ചേരുവയ്ക്കു പകരം വെയ്ക്കുവന്ന മറ്റേതെങ്കിലും ഉത്പന്നം തേടുകയും ചെയ്യുകയാണെന്നിരിക്കട്ടെ, പല ലിങ്കുകളിലൂടെ സ്ക്രോൾ ചെയ്യാതെ തന്നെ ബിം​ഗ് ഉപയോക്താക്കൾക്ക് അവർക്കാവശ്യമായ ഉത്തരം നൽകും.

First published:

Tags: Artificial intelligence, Microsoft