'ഡിജിറ്റൽ യുഗത്തിൽ പണത്തിനും കഴിവിനുമൊപ്പം സാങ്കേതിക വിദ്യയും പ്രധാന ഘടകമായി മാറി'; റിലയൻസ് ചെയർമാൻ മുകേഷ് അംബാനി
- Published by:Vishnupriya S
- news18-malayalam
Last Updated:
റിലയൻസിനെ എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഒരു ടെക് കമ്പനിയാക്കുന്നതിന്, തങ്ങൾ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണെെന്നും അദേഹം പറഞ്ഞു
ഈ ഡിജിറ്റൽ യുഗത്തിൽ പണത്തിനും കഴിവിനുമൊപ്പം സാങ്കേതിക വിദ്യയും ഒരു പ്രധാനപ്പെട്ട ഘടകമായി മാറിയെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. ആഭ്യന്തരവും ആഗോളവുമായ ബിസിനസ് അന്തരീക്ഷം വളരെ വേഗത്തില്‍ മാറുകയാണ്. നിരന്തരമായ നവീകരണത്തിലൂടെയും പുതിയ മാറ്റങ്ങളിലൂടെയും വിപണിയെ ഉടച്ചുവാര്‍ക്കുകയാണ് റിലയന്‍സ് ചെയ്തത്, അത് ഇനിയും തുടരുമെന്നും അദേഹം പറഞ്ഞു. റിലയൻസ് ഗ്രൂപ്പിന്റെ സ്ഥാപകൻ ധീരുഭായ് അംബാനിയുടെ ജന്മദിനമായ ഡിസംബർ 28 ന് റിലയൻസ് ഫാമിലി ഡേയിൽ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡിജിറ്റൽ സേവനങ്ങൾ, ഹരിതോർജം, ബയോ എനർജി, റീട്ടെയിൽ, ഉപഭോക്തൃ ബ്രാൻഡുകൾ, O2C & മെറ്റീരിയൽസ് ബിസിനസ്, ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് തുടങ്ങി റിലയൻസ് മുദ്ര പതിപ്പിച്ച പല മേഖലകളിലും അടുത്ത വർഷത്തോടെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നൈപുണ്യ വികസം തുടങ്ങിയ മേഖലകളിൽ ഇന്ത്യ എഐ സാധ്യതകൾ ഉപയോഗപ്പെടുത്തണം’, മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
advertisement
റിലയൻസിനെ എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഒരു ടെക് കമ്പനിയാക്കുന്നതിന്, തങ്ങൾ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണെെന്നും ഈ മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒരാളാകുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. യന്ത്രങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ എപ്പോളും നല്ലത് കഴിവുള്ള ആളുകളിൽ നിക്ഷേപിക്കുന്നതാണ്. അതിനാൽ, എല്ലാ മേഖലകളിലും മികച്ച പ്രതിഭകളെ കണ്ടെത്താനാണ് തങ്ങളുടെ ശ്രമമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
Also read-'റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തിലെ മികച്ച 10 ബിസിനസ് സ്ഥാപനങ്ങളിലൊന്നായി വളരും': മുകേഷ് അംബാനി
advertisement
“സ്ഥാപകന്റെ ലക്ഷ്യവും അഭിനിവേശവും നിങ്ങൾ സ്വന്തമാക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും റിലയൻസിന്റെ ഉടമകളാകും,” അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. “ചെറുപ്പക്കാരായ നേതാക്കൾ തെറ്റുകൾ ചെയ്യും, അത് ഉറപ്പാണ്.എന്നാൽ അവരോടുള്ള എന്റെ ഉപദേശം ലളിതമാണ്: മുൻകാല തെറ്റുകൾ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് നിങ്ങളുടെ ഊർജ്ജം പാഴാക്കരുത്. പകരം, അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പഠിക്കുക.“എല്ലാ ടീമുകളുടെയും ശരാശരി പ്രായം 30-കളിൽ തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് റിലയൻസിനെ എക്കാലവും ചെറുപ്പമായി നിലനിർത്തണമെന്ന് അംബാനി പറഞ്ഞു. “ഞാൻ ആവർത്തിക്കട്ടെ: റിലയൻസിന്റെ ഭാവി ആകാശ്, ഇഷ, അനന്ത്, അവരുടെ തലമുറ എന്നിവരുടേതാണ്,” തന്റെ മക്കളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 28, 2023 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
'ഡിജിറ്റൽ യുഗത്തിൽ പണത്തിനും കഴിവിനുമൊപ്പം സാങ്കേതിക വിദ്യയും പ്രധാന ഘടകമായി മാറി'; റിലയൻസ് ചെയർമാൻ മുകേഷ് അംബാനി