തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന് അഞ്ച് നാൾ ബാക്കിയിരിക്കെ 90 ശതമാനത്തോളം ടിക്കറ്റുകൾ വിറ്റഴിച്ചു. ആകെ അച്ചടിച്ചത് 60 ലക്ഷം ടിക്കറ്റുകളാണ്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകൾ വിറ്റവിച്ചു. ഇത്രയും ടിക്കറ്റുകൾ വിറ്റപ്പോൾ സർക്കാരിന് 215.04 കോടി രൂപ ലഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 270115 ടിക്കറ്റുകളാണ്. നറുക്കെടുപ്പ് ദിനം അടുക്കുന്നതോടെ ടിക്കറ്റ് വിൽപ്പന വൻതോതിൽ കൂടിയിട്ടുണ്ട്.
ഇപ്പോഴത്തെ നിലയിൽ നറുക്കെടുപ്പിന് മുമ്പ് തന്നെ മൊത്തം ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. മൊത്തക്കച്ചവടക്കാരുടെ കൈവശമുണ്ടായിരുന്ന സ്റ്റോക്ക് തീർന്നിട്ടുണ്ട്.
ഇത്തവണ മുഴുവൻ ടിക്കറ്റുകൾ വിറ്റഴിച്ചാൽ സർക്കാർ ഖജനാവിൽ 240 കോടി രൂപയെത്തും. ഓണം ബമ്പർ ടിക്കറ്റ് വിൽപനയിലെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കാനാകും. ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. ടിക്കറ്റ് വില വർദ്ധിപ്പിച്ചിട്ടും വിൽപനയെ ഒട്ടും ബാധിച്ചില്ല. പ്രതീക്ഷിച്ചതിലും കൂടുതൽ ടിക്കറ്റുകൾ വിൽക്കുകയും ചെയ്തു.
ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.
ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകൾ. 25 കോടിയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്.
Also Read- Thiruvonam Bumper Lottery | ഓണം ബംപര് ഷെയറിട്ട് വാങ്ങാന് പറ്റുമോ ? അറിയണം ഇക്കാര്യങ്ങള്
തിരുവോണം ബമ്പർ 2022 ന്റെ സമ്മാനതുകയും ടിക്കറ്റിന്റെ വിലയും വർധിപ്പിക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ നൂറ് ശതമാനത്തിൽ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്റെ വില വർധിപ്പിക്കാനുമായിരുന്നു ലോട്ടറി വകുപ്പ് സർക്കാരിന് ശുപാർശ നൽകിയത്.
കഴിഞ്ഞ വർഷം തിരുവോണം ബമ്പർ ടിക്കറ്റ് വിൽപനയിലൂടെ 124.5 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റത്. എന്നാൽ ടിക്കറ്റ് വില 300 രൂപയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery Result, Onam Bumper