Union Budget 2023 | വ്യോമയാന മേഖലയില്‍ വലിയ സാധ്യതകള്‍; രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
പുതിയ വിമാനത്താവളങ്ങളുടെ വരവോടെ രാജ്യത്തെ വ്യോമഗതാഗത ശ്യംഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
രാജ്യത്തെ വ്യോമയാന മേഖലയുടെ വികസനത്തിനായി 50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും എയറോഡ്രോമുകളും നിര്‍മ്മിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്തെ വ്യോമയാന മേഖലയില്‍ വലിയ സാധ്യതയാണുള്ളത്, പുതിയ വിമാനത്താവളങ്ങളുടെ വരവോടെ രാജ്യത്തെ വ്യോമഗതാഗത ശ്യംഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
ചരക്കുനിക്കത്തിലും വിമാനയാത്രയിലും കോവിഡിന് മുന്‍പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഇന്ത്യ മടങ്ങി വരികയാണ്. 2022 ഡിസംബറിൽ മൊത്തം യാത്രക്കാരുടെ എണ്ണം 150.1 ലക്ഷമാണെന്നും കോവിഡ് കാലത്തിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധവനാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറി കഴിഞ്ഞെന്ന് രാഷ്ട്രപതി കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു 2014 ല്‍ 74 ആയിരുന്ന രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 147 ല്‍ എത്തി നില്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
advertisement
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 01, 2023 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2023 | വ്യോമയാന മേഖലയില്‍ വലിയ സാധ്യതകള്‍; രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍