കേന്ദ്ര ബജറ്റ് 2023: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം എന്ന്? തത്സമയം എവിടെ കാണാം?

Last Updated:

2024 മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.

ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ വർഷവും സാധാരണക്കാരടക്കം രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഒന്നാണ് കേന്ദ്ര ബജറ്റ്. സമ്പദ്‌വ്യവസ്ഥയ്ക്കും പൊതുജനങ്ങൾക്കും വേണ്ടി കേന്ദ്രം എന്തൊക്കെ പുതിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തുക എന്നതാണ് എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്ന കാര്യം. എന്നാൽ 2023 ലെ കേന്ദ്ര ബജറ്റിന് പ്രാധാന്യം അൽപ്പം കൂടും. കാരണം 2024 മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.
ആഗോള മാന്ദ്യം, നീണ്ടുനിൽക്കുന്ന യുദ്ധം, നാണയപ്പെരുപ്പം എന്നിവയ്ക്കിടയിലാണ് വരാനിരിക്കുന്ന ബജറ്റ് എന്നതും ശ്രദ്ധേയമാണ്. ബജറ്റ് ഗ്രാമീണ മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതും ഇൻഫ്രാ കേന്ദ്രീകൃതവുമാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
നിങ്ങൾ അടുത്ത മാസം നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിനായി കാത്തിരിക്കുകയാണെങ്കിൽ ബജറ്റ് പ്രഖ്യാപനം എപ്പോൾ? തത്സമയ സംപ്രേക്ഷണം എവിടെ കാണാം തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. കേന്ദ്ര ബജറ്റ് 2023 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാം.
advertisement
ബജറ്റ് 2023: തീയതിയും സമയവും
ഫെബ്രുവരി ഒന്ന് ബുധനാഴ്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിയോടെ സമ്മേളനം ആരംഭിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് മുൻ വർഷങ്ങളിൽ ബജറ്റ് അവതരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം അത് സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരിക്കും. പാർലമെന്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 31ന് സീതാരാമൻ സാമ്പത്തിക സർവേ അവതരിപ്പിക്കും.
ബജറ്റ് 2023: തത്സമയം എവിടെ കാണാം?
ബജറ്റ് അവതരണം ഓൺലൈനായി പിഐബി (PIB), സൻസദ് ടിവി (Sansad TV) എന്നിവയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കാണാം. കൂടാതെ ടിവിൽ ലൈവ് ടെലികാസ്റ്റ് ദൂരദർശനിലും സൻസദ് ടിവി ചാനലിലും ലഭ്യമാണ്. പ്രധാന ഹൈലൈറ്റുകൾക്കും വിദഗ്ധരുടെ വിശകലനത്തിനും നിങ്ങൾക്ക് ന്യൂസ് 18 പിന്തുടരാം. ന്യൂസ് 18 കൂടാതെ, സിഎൻബിസി ടിവി 18, സിഎൻബിസി ആവാസ് എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ ടെലിവിഷൻ ചാനലുകളും ബജറ്റ് ലൈവ് സ്ട്രീം ചെയ്യും.
advertisement
2023ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് കഴിഞ്ഞ നവംബറിൽ തന്നെ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ തുടക്കമിട്ടിരുന്നു. വ്യവസായ വിദഗ്ധർ, അടിസ്ഥാന വികസന മേഖലയുമായി ബന്ധപ്പെട്ടവർ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രമുഖർ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ അതത് മേഖലകളിൽ നിന്നുള്ളവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുകയും അവ വരാനാരിക്കുന്ന 2023-24 ബജറ്റിൽ അവതരിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
കേന്ദ്ര ബജറ്റ് 2023: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം എന്ന്? തത്സമയം എവിടെ കാണാം?
Next Article
advertisement
'ജനാധിപത്യം സംരക്ഷിക്കുക എന്റെ ജോലിയല്ല': 'വോട്ട് ചോരി'യിൽ‌ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി
'ജനാധിപത്യം സംരക്ഷിക്കുക എന്റെ ജോലിയല്ല': 'വോട്ട് ചോരി'യിൽ‌ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി
  • രാഹുൽ ഗാന്ധി ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുക എന്നതാണ് തന്റെ ജോലിയെന്ന് വ്യക്തമാക്കി.

  • വോട്ടർമാരെ നീക്കം ചെയ്തെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന്റെ ആരോപണങ്ങൾ തള്ളി.

  • അലന്ദ് മണ്ഡലത്തിൽ വോട്ടർമാരെ നീക്കം ചെയ്തെന്ന ആരോപണത്തിൽ ഇസിഐ എഫ്ഐആർ ഫയൽ ചെയ്തതായി വ്യക്തമാക്കി.

View All
advertisement