Budget 2025: രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാന്‍സര്‍ സെൻ്ററുകൾ സ്ഥാപിക്കും; 6 ജീവൻ രക്ഷാമരുന്നുകൾക്ക് 5% നികുതിയിളവ്
- Published by:Sarika N
- news18-malayalam
Last Updated:
36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി
ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാന്‍സര്‍ സെൻ്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാന്‍സര്‍ ചികില്‍സയ്ക്കുള്‍പ്പടെ ഉപയോഗിക്കുന്ന ജീവന്‍രക്ഷാമരുന്നുകള്‍ക്ക് വില കുറയുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി. ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി. ഇതില്‍ കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നതും മറ്റ് അപൂര്‍വരോഗങ്ങള്‍ക്കുള്ളതുമായ മരുന്നുകള്‍ ഉള്‍പ്പെടും.
Importing Drugs / Medicines Becomes Cheaper
➡️ 36 Lifesaving drugs and medicines to be added to the list of medicines fully exempted from Basic Customs Duty
➡️ 37 more medicines and 13 new patient assistance programmes to be fully exempted from Basic Customs Duty… pic.twitter.com/T99t1opZ52
— PIB India (@PIB_India) February 1, 2025
advertisement
അടുത്ത 3 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കും.കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ഈ വര്‍ഷം 200 സെന്‍ററുകള്‍ തുടങ്ങുമെന്നും മൂന്ന് വര്‍ഷം കൊണ്ട് ഇവ പൂര്‍ത്തിയാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. കാന്‍സര്‍ ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് ഡേ കെയര്‍ സെന്‍ററുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.8 കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. സക്ഷം അംഗൻവാടി പോഷൺ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷം കൗമാരക്കാർക്കും പോഷകാഹാരം ഉറപ്പുവരുത്തും.
advertisement
രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിൽ അടുത്ത വർഷം 10,000 സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ബഡ്‌ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 75,000 ആയി ഉയർത്തും. 2014നുശേഷം നിർമിച്ച അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്നതിനായി യുവാക്കളെ പ്രാപ്‌തരാക്കുന്നതിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കും. 500 കോടി രൂപ ചെലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 01, 2025 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2025: രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാന്‍സര്‍ സെൻ്ററുകൾ സ്ഥാപിക്കും; 6 ജീവൻ രക്ഷാമരുന്നുകൾക്ക് 5% നികുതിയിളവ്