Budget 2025: കാൻസർ മരുന്നുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയും; വില കൂടുന്നവ, കുറയുന്നവ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
Union Budget: 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടികളിൽ നിന്ന് പൂർണമായും ഒഴിവാക്കി
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കാൻസർ മരുന്നുകൾ മുതൽ വെറ്റ് ബ്ലൂ ലെതർ വരെയുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കസ്റ്റംസ് തീരുവ മാറ്റങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചതോടെ എന്തിനൊക്കെയാണ് വിലകുറയുന്നതും കൂടുന്നതെന്നുമുള്ള ആകാംക്ഷയിലാണ് എല്ലാവരും. 7 താരിഫ് നിരക്കുകൾ നീക്കം ചെയ്യാൻ സർക്കാർ നിർദ്ദേശിക്കുന്നതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
വിലകുറയുന്നവ
- കാൻസർ ചികിത്സക്കുള്ള മരുന്നുകൾ (36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടികളിൽ നിന്ന് പൂർണമായും ഒഴിവാക്കി)
- ഇലക്‌ട്രോണിക് വാഹനങ്ങൾ
- ധാതുക്കൾ
- ലെഡ്, സിങ്ക്
- ലിഥിയം അയൺ ബാറ്ററി
- ഇ വി ബാറ്ററികൾ
- കാരിയർ ഗ്രേഡ് ഇന്‍റർനെറ്റ് സ്വിച്ച്
- ഓപ്പൺ സെൽ
- ലെതർ ഉത്പന്നങ്ങള്‍
- സുറുമി (ഫ്രോസൻ ഫിഷ് പേസ്റ്റ്)
- കരകൗശല ഉത്പന്നങ്ങൾ
- ഗ്രാനൈറ്റ്, മാർബിൾ
- ഭക്ഷണപാനീയങ്ങളിലെ ഫ്ലേവറിങ് എസൻസ്
വില കൂടുന്നവ
- ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ
- നെയ്ത്ത് തുണിത്തരങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 01, 2025 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2025: കാൻസർ മരുന്നുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറയും; വില കൂടുന്നവ, കുറയുന്നവ അറിയാം