PPF Vs NPS; ഏത് നിക്ഷേപമാണ് നല്ലത്? നേട്ടങ്ങളും മാനദണ്ഡങ്ങളും അറിയാം

Last Updated:

പിപിഎഫും, എൻപിഎസും രണ്ടും നിക്ഷേപ പദ്ധതികളാണെന്നിരിക്കെ രണ്ടിന്റെയും ഗുണദോഷങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം

സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ ജോലി ചെയ്യുന്ന കാലയളവിൽ പിഎഫിനെ (PF) കൂടാതെ നമുക്ക് ആശ്രയിക്കാൻ കഴിയുന്ന മറ്റ് ചില നിക്ഷേപ പദ്ധതികളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പിപിഎഫും (Public Provident Fund), എൻപിഎസും (National Pension System). ഇതിൽ ഏതാണ് തങ്ങൾക്ക് യോജിച്ചത് എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായ ധാരണ ആളുകൾക്ക് ഉണ്ടാകാറില്ല. പിപിഎഫും, എൻപിഎസും രണ്ടും നിക്ഷേപ പദ്ധതികളാണെന്നിരിക്കെ രണ്ടിന്റെയും ഗുണദോഷങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം.
പിപിഎഫ്
18 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് തുറക്കാം. പിപിഎഫിലെ നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയില്ല. സർക്കാർ നേരിട്ട് കൈകാര്യം ചെയ്യുന്ന ദീർഘകാല സേവിംഗ്സ് സ്കീമായ പിപിഎഫിന്റെ കാലാവധി 15 വർഷമാണ്. ഒരു സുരക്ഷിത നിക്ഷേപ പദ്ധതി എന്ന നിലയ്ക്ക് വിദഗ്ധർ പിപിഎഫ് നിർദ്ദേശിക്കാറുണ്ട്. പ്രതിവർഷം 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. ആദായനികുതി വകുപ്പുകളുടെ സെക്ഷൻ 80സി പ്രകാരം നിക്ഷേപിച്ച തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും നികുതിയില്ല എന്നതാണ് പിപിഎഫിന്റെ പ്രധാന ഗുണം. ഇന്ത്യയിലെ പ്രവാസികൾക്കോ (എൻആർഐ) ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കോ ​​(എച്ച്‌യുഎഫ്) ഈ പദ്ധതി ബാധകമല്ല. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി ഒരു പിപിഎഫ് അക്കൗണ്ട് ഉടമയക്ക് പുതിയ അക്കൗണ്ട് തുറക്കാനും സാധിക്കും.
advertisement
എൻപിഎസ്
18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻപിഎസ് അക്കൗണ്ട് തുറക്കാം. പദ്ധതിയിൽ അംഗമായി നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ ഒരാൾക്ക് അതിന്റെ ആനുകൂല്യങ്ങളും ലഭിക്കും. തങ്ങളുടെ ഭാവിയിലേക്ക് നിക്ഷേപിക്കാൻ പൗരന്മാർക്ക് അവസരമൊരുക്കുന്ന സർക്കാരിന്റെ വോളന്ററി റിട്ടയർമെന്റ് സേവിംഗ്സ് സ്കീമാണ് എൻപിഎസ്. നിക്ഷേപത്തിന്റെ 60 ശതമാനം തുകയും വിരമിക്കൽ സമയത്ത് തന്നെ പിൻവലിക്കാൻ സാധിക്കും. ബാക്കി 40 ശതമാനം പെൻഷൻ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാം. എൻപിഎസ് ഒരു സ്ഥിര - വരുമാന നിക്ഷേപ പദ്ധതിയല്ല. എൻപിഎസ് വരുമാനം വിപണിയിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ 20 ശതമാനം വരെ എൻപിഎസിൽ നിക്ഷേപിക്കാം.
advertisement
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ അറിയാം
1) പിഒപി / പിഒപി-എസ്പി (POP/POP-SP) യ്ക്ക് അപേക്ഷിക്കുന്നവർ 18 നും 70നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
2) കെവൈസി(KYC) പൂർത്തീകരിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Money/
PPF Vs NPS; ഏത് നിക്ഷേപമാണ് നല്ലത്? നേട്ടങ്ങളും മാനദണ്ഡങ്ങളും അറിയാം
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  • 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി, വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനം നടത്തും.

  • ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലുണ്ടാകും

View All
advertisement