Kerala Lottery Sthree Sakthi SS-259| നീണ്ട ഇടവേളയ്‌ക്കു ശേഷം വീണ്ടും ലോട്ടറി നറുക്കെടുപ്പ്; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?
- Published by:Rajesh V
- news18-malayalam
Last Updated:
സ്ത്രീശക്തി SS-259 ഫലം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പുനഃരാരംഭിച്ചു. ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5,000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.
ഈ മാസം 29ന് അക്ഷയ AK-496, ജൂലൈ 2ന് കാരുണ്യ പ്ലസ് KN-367, ജൂലൈ 6ന് നിർമൽ NR- 223 , ജൂലൈ 9ന് വിൻവിൻ W- 615 , ജൂലൈ 13ന് സ്ത്രീശക്തി SS-260, 16ന് അക്ഷയ AK-497, 20ന് ഭാഗ്യമിത്ര BM-6, 22ന് ലൈഫ് വിഷു ബമ്പർ BR-79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടക്കും.
advertisement
നറുക്കെടുപ്പ് ഫലം ചുവടെ:
ഒന്നാം സമ്മാനം: (75,00,000 രൂപ)
SA-491550
രണ്ടാം സമ്മാനം: (10,00,000 രൂപ)
SA-491550
മൂന്നാം സമ്മാനം: (5,000 രൂപ)
0066 0996 1358 1427 1440 2795 2969 3387 3571 3715 3769 4259 4435 4619 7571 8203 8818 9460
സമാശ്വാസ സമ്മാനം: (8,000 രൂപ)
SB-491550
SC-491550
SD-491550
SE-491550
SF-491550
SG-491550
SH-491550
SJ-491550
SK-491550
SL-491550
SM-491550
മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലോട്ടറികളുടെ എണ്ണം, തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും.
advertisement
Also Read- Petrol Diesel Price| ഇന്ന് വില വർധനവില്ല; ആറുമാസത്തിനിടെ പെട്രോൾ, ഡീസൽ വില വർധിച്ചത് 55 തവണ
ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഭാഗ്യക്കുറി ഓഫീസുകളിൽ വ്യാഴാഴ്ച മുതൽ ലോട്ടറി വില്പന പുനരാരംഭിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
advertisement
Also Read- JioPhone Next | ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 മുതൽ വിപണിയിൽ
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
advertisement
Also Read- ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം; സമ്പൂർണ്ണ ലിസ്റ്റ് ഇതാ
കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2021 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Sthree Sakthi SS-259| നീണ്ട ഇടവേളയ്‌ക്കു ശേഷം വീണ്ടും ലോട്ടറി നറുക്കെടുപ്പ്; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?