advertisement

ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തിയതായി പരാതി

Last Updated:

സ്‌കൂട്ടറിന്റെ പിറകില്‍ ഹെല്‍മറ്റും, ജാക്കറ്റും ധരിച്ച ആള്‍ ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ വനിതാ അംഗത്തിന്‍റെ അടുത്തെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്...

കൊല്ലം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. പിറവന്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പര്‍ ആയ അമ്പിളി രാജീവനെയാണ് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഭീഷണിപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ 11ന് വീട്ടില്‍ നിന്ന് അലിമുക്കിലെ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴി ആനകുളം ഭാഗത്താണ് സംഭവം. അമ്പിളി രാജീവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകില്‍ ഹെല്‍മറ്റും, ജാക്കറ്റും ധരിച്ച ആള്‍ ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ അമ്പിളിയുടെ അടുത്തെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പുനലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീഴ്ചയില്‍ പരുക്ക് പറ്റിയ അമ്പിളി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
രണ്ടുദിവസം മുമ്പ് ചിറക്കരോട് കുടിവെള്ള പ്രശ്‌നത്തിന് യോഗം ചേര്‍ന്നിരുന്നു. യോഗം പത്തനാപുരം താലൂക്ക് ഓഫീസിലെ റവന്യൂ വകുപ്പ് ജീവനക്കാരന്റെ വീട്ടില്‍ വച്ചായിരുന്നു. അവിടെ വച്ച് അദ്ധേഹം മോശമായി സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. അതിന്റെ തുടര്‍ച്ചയാണ് ഗുണ്ടയെ ഉപയോഗിച്ച് വധഭീഷണി മുഴക്കിയത് എന്ന് അമ്പിളി ആരോപിച്ചു.
advertisement
കൂടാതെ സോഷ്യല്‍ മീഡിയവഴി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതായും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും
അവര്‍ പോലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തിയതായി പരാതി
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement