Local Body Election 2020 | ഒരേ ചിഹ്നത്തിൽ അമ്മയും മകളും; ഇരുവരും മത്സരിക്കുന്നത് ബ്ലോക്ക് ഡിവിഷനിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലേക്കാണ് അമ്മയും മകളും മത്സരിക്കുന്നത്.
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരേ ചിഹ്നത്തിൽ അമ്മയും മകളും മത്സരിക്കുന്നു. ഒരു കുടുംബത്തിലെ രണ്ടു പേർ മത്സരിക്കുന്നത് ഇന്നൊരു പുതുമയല്ല. എന്നാൽ ഇരുവരും ബ്ലോക്ക് ഡിവിഷനിലേക്കാണ് മത്സരിക്കുന്നത് എന്നതാണ് കൗതുകരം. വള്ളിക്കോട് പ്ലാങ്കൂട്ടത്തിൽ പി.ആർ. രാജന്റെ ഭാര്യ പ്രസന്നയും മകൾ അശ്വതി വിനോജുമാണ് ഇടതുപക്ഷ പാനലിൽ പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്നത്. അരിവാൾ ചുറ്റിക നക്ഷത്രമാണ് ചിഹ്നം.
ബാല്യകാലം മുതൽ ഇടതുപക്ഷത്തോടടുപ്പമുള്ള അശ്വതി എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായത്. പിന്നീട് ഡി.വൈ.എഫ്.ഐയായി പ്രവർത്തനമേഖല.
നൂറുകണക്കിന് കുടുംബങ്ങൾക്ക് ജീവകാരുണ്യമൊരുക്കുന്ന ലെഫ്റ്റ് ഈസ് റൈറ്റ് സെക്രട്ടറി വിനോജാണ് ഭർത്താവ്. സംഘടനയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ കൂടിയാണിവർ.
Location :
First Published :
November 25, 2020 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | ഒരേ ചിഹ്നത്തിൽ അമ്മയും മകളും; ഇരുവരും മത്സരിക്കുന്നത് ബ്ലോക്ക് ഡിവിഷനിൽ