അംഗൻവാടി കുത്തിത്തുറന്നു; ആറു രൂപ കവർന്ന മോഷ്ടാവ്
Last Updated:
കോട്ടയം: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് അംഗൻവാടി കുത്തിത്തുറന്ന മോഷ്ടാവ് ആറ് രൂപ കവർന്നു. കുട്ടികളുടെ കുടുക്കയിലുണ്ടായിരുന്ന ആറ് രൂപയാണ് മോഷ്ടാവ് കവർന്നത്. മേശവിരിയും അലമാരയുമൊക്കെ അരിച്ചുപൊറുക്കിയെങ്കിലും ഒന്നും ലഭിക്കാത്തതിനെതുടർന്നാണ് കുട്ടികളുടെ സമ്പാദ്യപെട്ടി പൊട്ടിച്ചത്.
മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും അതിനെ കഴിയാതെ വന്നതോടെ പിൻഭാഗത്തിലൂടെയാണ് മോഷ്ടാവ് ഉള്ളിലെത്തിയത്. മേശവിരിയ്ക്ക് ഉള്ളിലിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത്. അലമാരയ്ക്കുള്ളിൽ ഇരുന്ന കുട്ടികളുടെ സമ്പാദ്യപെട്ടി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ആറ് രൂപ കവർന്നു. അംഗൻവാടിയ്ക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വിലപിടിപ്പുള്ള ഉപകരണങ്ങൾ അംഗൻവാടിയിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും നഷ്ടപ്പെട്ടിട്ടില്ല.
രാവിലെ സമീപത്തെ നാട്ടുകാരാണ് അംഗൻവാടിയിൽ മോഷണം നടന്നതായി അറിഞ്ഞത്. ഇതേത്തുടർന്ന് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. അംഗൻവാടി ജീവനക്കാർ പിന്നീട് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി.
Location :
First Published :
December 14, 2018 9:15 AM IST


