HOME /NEWS /Nattu Varthamanam / വിവാഹതട്ടിപ്പ് കേസിൽ 'ആടി'നെ വെറുതെവിട്ടു

വിവാഹതട്ടിപ്പ് കേസിൽ 'ആടി'നെ വെറുതെവിട്ടു

  • Share this:

    പത്തനംതിട്ട: വിവാഹ തട്ടിപ്പ് കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻറണിയെ തിരുവല്ല കോടതി വെറുതെവിട്ടു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. പുളിക്കീഴ് സ്വദേശിനിയെ വിവാഹ തട്ടിപ്പിന് ഇരയാക്കി എന്നാണ് കേസ്. ഇവരുടെ വീട്ടിൽ മോഷണ തൊണ്ടിമുതൽ ഒളിപ്പിച്ചതായും പൊലീസ് കുറ്റപത്രം നൽകിയിരുന്നു.

    ആടിനെ തിന്നാൽ അക്രമം കൂടുമോ?

    ‌പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കിരൺ രവിയും പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് സിബി ജെയിംസ് മൈലേട്ടുമാണ് ഹാജരായത്. 21 ഭാര്യമാരാണ് ആന്റണിക്കുള്ളത്.

    'ചോര വീഴ്ത്താൻ പദ്ധതി': രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാകേസ്

    ആന്റണി വർഗീസ് എന്ന ആട് ആന്റണി കേരള പൊലീസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നായിരുന്നു. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയതോടെയാണ് ആട് ആന്റണി എന്ന പേര് കേരളത്തിന് പരിചിതമായത്. കൊല്ലം കുണ്ടറ സ്വദേശിയാണ് ആന്റണി. അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. അതില്‍ പിടിയ്ക്കപ്പെട്ടു. അങ്ങനെയാണ് ആട് എന്ന പേര് വീണത്.

    അങ്കത്തിന് തയാർ; വാക്കി ടോക്കികളുമായി രാഹുൽ ഈശ്വർ

    21 ഭാര്യമാരാണ് ആന്റണിക്ക് ഉണ്ടായിരുന്നത്. പേരും രൂപവും മതവും മാറിയാണ് ആട് ആന്റണി വിവാഹങ്ങൾ കഴിച്ചത്. ഒടുവില്‍ ശെല്‍വരാജ് എന്ന പേരിലാണ് ഗോവിന്ദപുരത്തെ സ്ത്രീയെ ആട് ആന്റണി വിവാഹം കഴിച്ചത്. ഇവര്‍ വിധവയായിരുന്നു. ആന്റണിയെ പൊലീസ് പിടികൂടിയപ്പോള്‍ മാത്രമാണ് ശെല്‍രാജിന്റെ തനിനിറം ഇവര്‍ അറിഞ്ഞത്.

    വിവാഹ വാര്‍ഷികത്തിനെത്തിയപ്പോള്‍ ഗോവിന്ദപുരത്തെ സ്ത്രീയെ വിവാഹം കഴിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിയ്ക്കാനെത്തിയപ്പോഴാണ് ആന്റണിയെ പൊലീസ് പിടികൂടിയത്. ആദ്യം മോഷ്ടിച്ചത് ആടിനെ ആയിരുന്നെങ്കിലും അവിടന്ന് അങ്ങോട്ട് ഇലക്ട്രോണിക്സ് ഉപകരണങ്ങളിലായിരുന്നു കമ്പം.

    First published:

    Tags: Aadu 2, Marriage scam, വിവാഹതട്ടിപ്പ്