advertisement

പൊലീസുകാരികളെ കടിച്ച യുവതി റിമാൻഡിൽ

Last Updated:
തിരുവനന്തപുരം: വർക്കലയിൽ പട്ടാപ്പകൽ യുവതിയുടെയും ഭർത്താവിന്റെയും അക്രമം. കച്ചവടക്കാരിയെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ വനിതാ പൊലീസുകാരികളെ യുവതി കടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചാത്തന്നൂർ കോതേരിമുക്ക് രോഹിണി നിവാസിൽ രോഹിണി എന്ന് വിളിക്കുന്ന നാസിയ(28)യെ പൊലീസ് പിടികൂടി.
വർക്കല സ്റ്റേഷനിലെ വനിതാ പൊലീസുകാരായ ഉഷ, അനുപമ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചിട്ടു
ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശിവഗിരി ആൽത്തറമൂട്ടിലായിരുന്നു സംഭവം. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന നബീസയുടെ കടയിലെത്തിയ നാസിയയും ഭർത്താവും ആഹാരസാധനങ്ങളെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു. തുടർന്ന് കടയിൽനിന്നു നാസിയ സാധനങ്ങൾ വലിച്ചു പുറത്തേക്കെറിഞ്ഞു. സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോഡ്രൈവർമാരും ഇവരെ തടയാൻ ശ്രമിച്ചു. സ്കൂട്ടറിൽ കൊണ്ടുവന്ന പട്ടിയുമായി എതിർക്കാനെത്തിയവരെ ഇവര്‍ നേരിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
advertisement
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനിതാ പൊലീസുകാരെയും ഇവർ അസഭ്യവർഷവുമായി നേരിട്ടു. ഇതോടെ നാട്ടുകാർ രോഷാകുലരായി. നാട്ടുകാരുടെ സഹായത്തോടെ നാസിയയെ വനിതാ പൊലീസുകാർ ജീപ്പിൽ കയറ്റി. ജീപ്പിനുള്ളിൽവച്ചാണ് വനിതാ പൊലീസുകാരുടെ കൈകളിൽ കടിച്ചത്. ജീപ്പിന്റെ വാതിൽ ചവിട്ടിത്തുറക്കാനും ശ്രമിച്ചു. തുടർന്ന് പൊലീസ് ഏറെ പണിപ്പെട്ട് ഇവരെ സ്റ്റേഷനിലെത്തിച്ചു.
വനിതാ പൊലീസുകാരെ ആക്രമിച്ചതിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ നാസിയയെ റിമാൻഡ്‌ ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പൊലീസുകാരികളെ കടിച്ച യുവതി റിമാൻഡിൽ
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement