ഗൂഗിളിൽ തിരഞ്ഞാൽ ഈ സ്ഥലം കിട്ടില്ല; വന്നാൽ സൗജന്യമായി പച്ചക്കറി എടുക്കാം; വേറിട്ട കാഴ്ചയായി ഈ വായനശാല
- Published by:Anuraj GR
- news18-malayalam
Last Updated:
പുതിയ കെട്ടിടം, ലൈബ്രറിയോടനു ബന്ധിച്ച് വെയിറ്റിംഗ് ഷെഡ്, ലൈബ്രറി പ്രവർത്തനസമയം കഴിഞ്ഞാലും പുസ്തകങ്ങൾ എടുക്കുവാനായി എ.ടി.ബി. കൗണ്ടർ (Any Time Book), പി.എസ്.സി. കോച്ചിങ്ങ്, ഓൺലൈൻ പഠന കേന്ദ്രം, വീട്ടിലൊരു പഠനമുറി നിർമ്മാണം, ലോക് ഡൗൺ കാലത്ത് സഞ്ചരിക്കുന്ന വായനശാല എന്നു വേണ്ട മറ്റു ലൈബ്രറികളിൽ നിന്നും ഏറെ വ്യത്യസ്തമായി ഈ പ്രവർത്തനം
കോട്ടയം ജില്ലയ്ക്ക് പുറത്ത് പാമ്പോലി എന്ന് കേട്ടിട്ടുളളവർ ചുരുക്കമായിരിക്കും. കാഞ്ഞിരപ്പള്ളിക്കും പാലായ്ക്കുമിടയിൽ എലിക്കുളം പഞ്ചായത്തിലെ ചെറിയ ഒരു ഗ്രാമപ്രദേശം.ഇവിടെ ഒരു വായനശാലയുണ്ട്. പാമ്പോലി നവഭാരത് ലൈബ്രറി. സാധാരണ വായനശാലയായി പ്രവർത്തിച്ചു വന്ന ഇവിടെ
ഒരു ന്യൂ ജനറേഷൻ തലമുറ തലപ്പത്ത് വന്നതോടെ ലൈബ്രറിയുടെ മൊത്തം ലൈൻ മാറി.
പുതിയ കെട്ടിടം, ലൈബ്രറിയോടനു
ബന്ധിച്ച് വെയിറ്റിംഗ് ഷെഡ്, ലൈബ്രറി പ്രവർത്തനസമയം കഴിഞ്ഞാലും പുസ്തകങ്ങൾ എടുക്കുവാനായി എ.ടി.ബി. കൗണ്ടർ (Any Time Book), പി.എസ്.സി.
കോച്ചിങ്ങ്, ഓൺലൈൻ പഠന കേന്ദ്രം, വീട്ടിലൊരു പഠനമുറി നിർമ്മാണം, ലോക് ഡൗൺ കാലത്ത് സഞ്ചരിക്കുന്ന വായനശാല എന്നു വേണ്ട മറ്റു ലൈബ്രറികളിൽ നിന്നും ഏറെ വ്യത്യസ്തമായി
ഈ പ്രവർത്തനം.
advertisement
ലൈബ്രറി പരിസരത്തെ വിഭവങ്ങൾ കൂടാതെ, ഭരണ സമിതിയംഗങ്ങളുടെ വീടുകളിൽ ഉള്ള പച്ചക്കറി വിഭവങ്ങളും വീട്ടാവശ്യത്തിനു ശേഷമുള്ളവ പച്ചക്കറി കൗണ്ടറിൽ എത്തിക്കുന്നുണ്ട്. ആദ്യ വിളവെടുപ്പ് പയർ, തഴുതാമ മുതലായവ ആയിരുന്നു. ഇവ ആവശ്യക്കാർ എത്തി കൊണ്ടു പോവുകയും ചെയ്തു. വിഷരഹിതമായ പച്ചക്കറികൾ നമുക്കൊപ്പം നമ്മുടെ അയൽക്കാരും കഴിക്കട്ടെ എന്നതാണ് ഈ പദ്ധതി നടത്തിപ്പിനു പിന്നിലെ ആശയമെന്ന് ലൈബ്രറി സെക്രട്ടറി തോമസ് മാത്യു പറഞ്ഞു. അദ്ധ്യാപകനും, ഇപ്പോൾ സർക്കാർ ജീവനക്കാരനുമായ തോമസ് മാത്യുവാണ് ലൈബ്രറിയുടെ പല പുതിയ സംരംഭങ്ങളുടെയും തുടക്കക്കാരൻ.
advertisement
നവ ഭാരത് ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ലൈബ്രറി 2011 ൽ സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിൽ നവഭാരത് പബ്ലിക് ലൈബ്രറിയായി. ലൈബ്രറിയുടെ രക്ഷാധികാരിയും സ്ഥലത്തെ ജനപ്രതിനിധിയുമായ മാത്യൂസ് മാത്യുവിന്‍റെ ശ്രമഫലമായി ലൈബ്രറിയ്ക്ക് ആവശ്യമായ പുസ്തകങ്ങളും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുകയും ലഭ്യമാക്കി. ലൈബ്രറിയുടെ സമീപവാസിയും പാലാ സെന്‍റ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ: ജോർജ്.സി.മുത്തോലിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ മക്കൾ നൽകിയതായിരുന്നു വിപുലമായ അദ്ദേഹത്തിന്‍റെ പുസ്തക ശേഖരവും കെട്ടിട നിർമ്മാണത്തിനാവശ്യമായ തുകയും.
advertisement
ഇപ്പോഴിതാ പുതിയ ഒരു സംരഭവുമായി ലൈബ്രറി രംഗത്തെത്തിയിരിക്കുകയാണ്. സൗജന്യ പച്ചക്കറി
കൗണ്ടർ. കേരള സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി ലൈബ്രറി പരിസരത്തും അംഗങ്ങളുടെ വീടുകളിലുമെല്ലാം പച്ചക്കറിവിത്തുകൾ പാകി വളർത്തി. വിളവെടുത്ത ശേഷം ഇവ ലൈബ്രറിയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറിൽ എത്തിക്കും. ഇവിടെ നിന്നും ആവശ്യമുള്ള പച്ചക്കറി വിഭവങ്ങൾ, ഒരു നിശ്ചിത അളവിൽ ആവശ്യക്കാർക്ക് സൗജന്യമായി കൊണ്ടു പോവാം.
advertisement
TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
ലൈബ്രറിയുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും സൗജന്യ പച്ചക്കറി കൗണ്ടറിന്‍റെ ഉദ്ഘാടനവും എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. സുമംഗല ദേവി നിർവ്വഹിച്ചു. പുതിയ ആശയങ്ങളുടെ ചിന്തയിലാണ് ലൈബ്രറി പ്രസിഡന്‍റ് എൻ. ആർ, ബാബു, ജസ്റ്റിൻ ജോർജ്, സിബി സ്റ്റീഫൻ, വിനോദ് പി.ജി എന്നിവരുൾപ്പെടുന്ന ഭരണ സമിതി.
Location :
First Published :
July 11, 2020 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഗൂഗിളിൽ തിരഞ്ഞാൽ ഈ സ്ഥലം കിട്ടില്ല; വന്നാൽ സൗജന്യമായി പച്ചക്കറി എടുക്കാം; വേറിട്ട കാഴ്ചയായി ഈ വായനശാല