Rehna Fatima Video | അമ്മയുടെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരച്ചാൽ എന്താണ് കുഴപ്പം ? മനോരോഗ വിദഗ്ദൻ പറയുന്നു

Last Updated:

അമ്മയുടെ അർദ്ധനഗ്ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയുള്ള പരീക്ഷണത്തിലെ വിപരീത ഫലങ്ങൾ ചൂണ്ടിക്കാട്ടി മനോരോഗ വിദഗ്ധൻ. രഹ്നാ ഫാത്തിമയുടെ വിവാദമായ 'ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്' എന്ന വീഡിയോയുടെ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ പ്രതികരണം..

ഡോ.സി.ജെ.ജോൺ
അമ്മയുടെ അർദ്ധ നഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്ര കല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നും, കപട ലൈംഗീക സങ്കൽപ്പങ്ങളുടെ പിടിയിൽ പെടാതിരിക്കുമെന്ന ആശയമാണ് ഒരു വനിത ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന ലേബലിൽ മുന്നോട്ടു വയ്ക്കുന്നത് .ആ ഗവേഷണത്തിലെ പരീക്ഷണ വസ്തുക്കളായി അവരുടെ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരപ്പിക്കുന്ന ഒരു യു ട്യൂബ് വിഡിയോയും ഇട്ടിട്ടുണ്ട് .ആ ധീരത കൊണ്ട് ഈ വാദഗതി ശരിയെന്ന് പറയാൻ പറ്റില്ലല്ലോ ? ഈ കുട്ടികൾ വളർന്ന് വരുമ്പോഴല്ലേ ഈ പരീക്ഷണത്തിന് ഫലമുണ്ടായിയെന്ന് പറയാൻ പറ്റുകയുള്ളൂ .അതിനു മുമ്പുള്ള അവകാശ വാദങ്ങൾ ഒരു കപട വിപ്ലവത്തിന്റെ കാഹളം മാത്രമാകില്ലേ? ഈ പരീക്ഷണത്തിന്റെ പാർശ്വ ഫലവും വിപരീത ഫലവും കൂടി ഗവേഷക പരിഗണിക്കണ്ടേ?
advertisement
ഗവേഷക പറയുന്നത് പോലെയുള്ള ഒരു കപട ധാർമികതയുടെയും ലൈംഗീകതയുടെയും സംസ്കാരവുമായി ഇടപഴകി ജീവിക്കാൻ പോകുന്ന ഈ കുട്ടികൾ ഈ അനുഭവത്തെ എങ്ങനെയാവും ഭാവിയിൽ ഉൾക്കൊള്ളുകയെന്ന് പ്രവചിക്കാൻ പറ്റുമോ? ഈ കുട്ടികളുടെ സ്‌കൂളിലെ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ? ആ കാറ്റിൽ പെട്ട് അവർ ഒരു ലൈംഗീക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇല്ലേ? കുട്ടികളുടെ വ്യക്തിത്വവും ലൈംഗീകതയുമൊക്കെ രൂപപ്പെട്ട് വരുന്ന ക്യാൻവാസ് ഇതിലും വലുതല്ലേ? സ്ത്രീയോടുള്ള ആദരവ് വളർത്താനുള്ള പാഠങ്ങൾ വീട്ടിൽ തുടങ്ങണമെന്ന ആശയത്തോട് പൂർണ്ണ യോജിപ്പ്. പക്ഷെ അതിൽ ഇങ്ങനെയൊരു പാഠത്തിനുള്ള പ്രസക്തി എന്താണെന്ന് വ്യക്തമല്ല.
advertisement
TRENDING:കേരളത്തിന് അഭിമാനം; ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം [NEWS]Rehana Fathima Viral Video | കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
അമ്മയും കുട്ടികളും ഉൾപ്പെടുന്ന കലാപരമായ ഈ അന്യോന്യത്തിൽ അശ്ലീലം കാണുന്നില്ല .അത് ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നു. അത് ക്യാമറയിൽ പകർത്തി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോ? ചെയ്യുന്നത് എന്തെന്നും എന്തിന് വേണ്ടിയെന്നും കൃത്യമായി അറിയാത്ത പ്രായത്തിൽ മുതിർന്ന ഒരാളുടെ ആദർശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതിൽ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ? കുട്ടികൾ വളർന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവർ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ. ഈ വിപ്ലവത്തെ ചാരു കസേരയിൽ ഇരുന്നു അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ ആവോ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ അത് കൂടി ആലോചിക്കുക. ആ കുട്ടികളെ ഓർത്തു വീഡിയോ ഇടുന്നില്ല.
advertisement
(അഭിപ്രായങ്ങൾ വ്യക്തിപരം)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Rehna Fatima Video | അമ്മയുടെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരച്ചാൽ എന്താണ് കുഴപ്പം ? മനോരോഗ വിദഗ്ദൻ പറയുന്നു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement