അമിതാഭ് ബച്ചന്‍ അയോധ്യയില്‍ 14.5 കോടിയ്ക്ക് ഭൂമി വാങ്ങി; വീട് വെയ്ക്കുമെന്ന് സൂചന

Last Updated:

അയോധ്യയില്‍ വീട് വെയ്ക്കുന്നതിന് വേണ്ടിയാണ് താരം സ്ഥലം വാങ്ങിയതെന്നാണ് സൂചന.

ഉത്തര്‍പ്രദേശിലെ അയോധ്യനഗരം രാജ്യത്തെ പുതിയ ആകര്‍ഷണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ എയര്‍പോര്‍ട്ടും നവീകരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ നഗരം വലിയ രീതിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ അയോധ്യ നഗരത്തില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ സ്ഥലം വാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. അയോധ്യയില്‍ വീട് വെയ്ക്കുന്നതിന് വേണ്ടിയാണ് താരം സ്ഥലം വാങ്ങിയതെന്നാണ് സൂചന.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെവലെപ്പറായ ഹൗസ് ഓഫ് അഭിനന്ദന്‍ ലോഥ(HoABL)യുടെ 51 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന 7 സ്റ്റാര്‍ മിക്‌സഡ് എന്‍ക്ലേവായ സരയയില്‍ വീട് പണിയുന്നതിന് വേണ്ടി താരം ഭൂമി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
advertisement
''എന്റെ മനസില്‍ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോധ്യ. അയോധ്യയിലെ അഭിനന്ദന്‍ ലോഥയുടെ ഭവന നിര്‍മാണ പദ്ധതിയ്‌ക്കൊപ്പം ഈ യാത്ര ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അയോധ്യയുടെ ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഭേദിച്ച് ഒരു വൈകാരിക ബന്ധം കെട്ടിപ്പടുക്കുന്നുണ്ട്. അയോധ്യയുടെ ആത്മാവിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പാരമ്പര്യവും ആധുനികതയും ആഴത്തില്‍ വളരുന്ന പ്രദേശമാണിത്. ഈ ആത്മീയ തലസ്ഥാനത്ത് ഒരു വീട് നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' ബച്ചന്‍ പറഞ്ഞു.
advertisement
അതേസമയം കരാറിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ HoABL തയ്യാറായില്ല. ഏകദേശം 14.5 കോടി വിലമതിക്കുന്ന സ്ഥലമാണിതെന്നാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
'' അയോധ്യയിലെ പ്രോജക്ടില്‍ അദ്ദേഹം നടത്തിയ നിക്ഷേപം നഗരത്തിന്റെ സാമ്പത്തിക ശേഷിയിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു,'' എന്ന് HoABL ചെയര്‍മാന്‍ അഭിനന്ദന്‍ ലോധ പറഞ്ഞു.
ലീല പാലസ്, ഹോട്ടല്‍സ്, ആന്‍ഡ് റിസോര്‍ട്ട്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള പഞ്ചനക്ഷത്ര പാലസ് ഹോട്ടലും ഉള്‍പ്പെടുന്ന ഡെവലപ്‌മെന്റ് പ്രോജക്ടിലാണ് ബച്ചന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
advertisement
അമിതാഭ് ബച്ചന്റെ ജന്മസ്ഥലമായ പ്രയാഗ് രാജില്‍ നിന്ന് അയോധ്യയിലേക്ക് നാല് മണിക്കൂര്‍ ദൂരമാണ് യാത്ര ചെയ്യേണ്ടത്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അമിതാഭ് ബച്ചന്‍ അയോധ്യയില്‍ 14.5 കോടിയ്ക്ക് ഭൂമി വാങ്ങി; വീട് വെയ്ക്കുമെന്ന് സൂചന
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
  • യുവതിയുടെ പഴ്സ് മോഷണം പോയതിൽ എസി കോച്ചിന്റെ ചില്ല് തകർത്തു, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

  • യുവതിയുടെ അടുത്ത് കുട്ടിയുണ്ടായിരുന്നും, ചില്ല് തകർത്തതിൽ യാത്രക്കാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും വീഡിയോയിൽ.

  • റെയിൽവേ ജീവനക്കാരുടെ സഹായം ലഭിക്കാത്തതിൽ നിരാശയായ യുവതി ട്രെയിൻ ജനാലയിൽ ദേഷ്യം തീർത്തു.

View All
advertisement