ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: അയോധ്യയിലേക്കുള്ള ബസ് ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധന
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 339 ബസ് സർവീസുകളാണ് നിലവിൽ അയോധ്യയിലേക്കുള്ളത്
അയോധ്യയിൽ ജനുവരി 22ന് ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ ഓൺലൈൻ വഴിയുള്ള ബസ് ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഓൺലൈൻ ബസ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ റെഡ്ബസിൽ (redBus) അയോധ്യയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 120 ശതമാനം വർധിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 339 ബസ് സർവീസുകളാണ് നിലവിൽ അയോധ്യയിലേക്കുള്ളത്. മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലേക്കുള്ള ബസ് യാത്രകൾക്ക് ഏകദേശം 40 മണിക്കൂർ ആവശ്യമാണ്.
വർധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണത്തെത്തുടർന്ന് റോഡ് വേ ബസ് സർവീസിന്റെയും (RTCs) പ്രൈവറ്റ് ബസ് ഉടമകളുടെയും നേതൃത്വത്തിൽ 25 പുതിയ സർവീസുകൾ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ജയ്പൂർ, ചണ്ഡീഗഡ്, ഡൽഹി, ഡെഹ്റാഡൂൺ, പാട്ന, ഇൻഡോർ തുടങ്ങിയ നഗരങ്ങളിൽ നിന്നും അയോധ്യയിലേക്ക് നിലവിൽ 130 ബസ് സർവീസുകളാണ് ഉള്ളത്. ഉടൻ തന്നെ സർവീസുകളുടെ എണ്ണം 200 ആയേക്കുമെന്നാണ് വിവരം. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ ബസുകൾ (UPSRTC-യുപിഎസ്ആർടിസി) വഴി യാത്രചെയ്യുന്നവർക്കായി 36,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അയോധ്യ ധാം എന്ന പേരിൽ ഉത്തർപ്രദേശ് സർക്കാർ ഒരു ബസ് ടെർമിനലും അനുവദിച്ചിട്ടുണ്ട്.
advertisement
പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് വലിയ തിരക്കാണ് ഉണ്ടായിരിക്കുന്നതെന്നും, ഭക്തജനങ്ങൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായി യുപിഎസ്ആർടിസിയുമായും മറ്റ് ഒപ്പറേറ്റർമാരുമായും സഹകരിച്ചുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ പ്രവത്തിക്കുന്നതെന്നും റെഡ് ബസ് സിഇഒയായ പ്രകാശ് സംഗം പറഞ്ഞു. ഡൽഹി, ജയ്പൂർ, ഡെഹ്റാഡൂൺ എന്നിവയാണ് അയോധ്യയിലേക്കുള്ള പ്രധാന ഇന്റർസിറ്റി ബസ് റൂട്ടുകൾ. വാരണാസി, ലക്നൗ, പ്രയാഗ് രാജ്, മഥുര, ആഗ്ര എന്നിവയാണ് പ്രധാന ഇന്റർസ്റ്റേറ്റ് ബസ് റൂട്ടുകൾ.
ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളിൽ അയോധ്യ തിരയുന്നവരുടെ എണ്ണം 3 മടങ്ങ് വർധിച്ചുവെന്നും അഗോഡ (Agoda) വഴി ജനുവരി 20,21,22 തീയതികളിലേക്ക് 'ടിക്കറ്റ് ബുക്ക് ചെയ്തവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വർധിച്ചുവെന്നുമാണ് വിവരം. കൂടാതെ പുതിയ വിമാനത്താവളം അനുവദിച്ചതോടെ അയോധ്യയിലേക്കുള്ള വിമാന സർവീസുകൾ മാത്രം തിരയുന്നവരുടെ എണ്ണം 100 ശതമാനം വർധിച്ചുവെന്നും, ട്രെയിൻ സർവീസുകൾ തിരയുന്നവരുടെ എണ്ണം 60 ശതമാനം വർധിച്ചുവെന്നും ഓൺലൈൻ ട്രാവൽ അഗ്രിഗേറ്ററായ ഇക്സിഗോ (Ixigo) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
Location :
New Delhi,Delhi
First Published :
January 19, 2024 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: അയോധ്യയിലേക്കുള്ള ബസ് ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധന